കെ റൈസ് വിപണിയിൽ; കിലോയ്ക്ക് 10–15 രൂപ നഷ്ടം സഹിച്ചാണ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം∙ സപ്ലൈക്കോയ്ക്ക് പല ബ്രാൻഡുകളോടും മത്സരിക്കേണ്ടി വരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിലോയ്ക്ക് 10–15 രൂപവരെ നഷ്ടം സഹിച്ചാണ് കെ റൈസ് വിപണിയിലെത്തിക്കുന്നത്. കിലോയ്ക്ക് 40 രൂപ ചെലവഴിച്ചാണ് സർക്കാർ അരി എടുക്കന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാന

തിരുവനന്തപുരം∙ സപ്ലൈക്കോയ്ക്ക് പല ബ്രാൻഡുകളോടും മത്സരിക്കേണ്ടി വരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിലോയ്ക്ക് 10–15 രൂപവരെ നഷ്ടം സഹിച്ചാണ് കെ റൈസ് വിപണിയിലെത്തിക്കുന്നത്. കിലോയ്ക്ക് 40 രൂപ ചെലവഴിച്ചാണ് സർക്കാർ അരി എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാന സർക്കാരിന്റെ ‘ശബരി കെ റൈസ്’ വിപണിയിലെത്തിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: 5,000 കോടി നൽകാമെന്ന് കേന്ദ്രം, വാങ്ങിക്കൂടേ എന്നു സുപ്രീം കോടതി; ഒന്നിനും തികയില്ലെന്ന് കേരളം
ഇന്നു മുതൽ സപ്ലൈകോയിലെ വിൽപനശാലകളിൽ കെ റൈസ് ലഭ്യമാകും. തെക്കൻ ജില്ലകളിൽ കിലോഗ്രാമിന് 30 രൂപ നിരക്കിലുള്ള മട്ട, ജയ ഇനങ്ങളിലെ അരിയും, വടക്കൻ ജില്ലകളിൽ കുറുവ, ജയ ഇനങ്ങളുമാകും വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോ വീതം അരി നൽകും.
വിപണി ഇടപെടലിനു തുക തികയാത്തതാണ് സപ്ലൈക്കോയിലെ പ്രതിസന്ധിക്കു കാരണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലും പറഞ്ഞു. പ്രതിസന്ധിയിൽ നിന്ന് സപ്ലൈക്കോ കരകയറുകയാണ്. ഈ മാസം അവസാനം 13 ഇന സബ്സിഡി സാധനങ്ങൾ ലഭ്യമാക്കും. ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാവുന്ന ഗുണമേന്മയുള്ള അരിയാണ് കെ റൈസെന്നും അദ്ദേഹം വ്യക്തമാക്കി.