മനോഹർ ലാൽ ഖട്ടർ എംഎൽഎ സ്ഥാനം രാജിവച്ചു; ലോക്സഭയിലേക്ക് മത്സരിച്ചേക്കും
ചണ്ഡിഗഡ് ∙ ഹരിയാന നിയമസഭയിൽ പുതിയ മുഖ്യമന്ത്രി നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എംഎൽഎ സ്ഥാനം രാജിവച്ചു. പാർട്ടി നൽകുന്ന പുതിയ എന്ത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചു കൊണ്ടാണ് രാജിവച്ചത്. കർണാൽ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആയ ഖട്ടർ, ഇതേ സീറ്റിൽ ബിജെപിയുടെ

ചണ്ഡിഗഡ് ∙ ഹരിയാന നിയമസഭയിൽ പുതിയ മുഖ്യമന്ത്രി നായബ് സിങ് സൈനി വിശ്വാസ വോട്ട് നേടിയതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എംഎൽഎ സ്ഥാനം രാജിവച്ചു. പാർട്ടി നൽകുന്ന പുതിയ എന്ത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചു കൊണ്ടാണ് രാജിവച്ചത്. കർണാൽ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആയ ഖട്ടർ, ഇതേ സീറ്റിൽ ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥിയാകുമെന്നാണ് വിവരം.
Read Also: ഹരിയാനയിൽ ഭൂരിപക്ഷം തെളിയിച്ച് നായബ് സിങ് സൈനി; 5 ജെജെപി എംഎൽഎമാർ ഇറങ്ങിപ്പോയി
2014 മുതൽ കർണാലിൽ നിന്നുള്ള എംഎൽഎയാണ് ഖട്ടർ. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനായി രാജി വൈകിപ്പിക്കുകയായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം ബിജെപി – ജെജെപി സഖ്യത്തിൽ വിള്ളൽ വീണതോടെയാണ് ഖട്ടർ മുഖ്യമന്ത്രി പദം രാജിവച്ചത്.