ആദ്യം തിരഞ്ഞപ്പോൾ കണ്ടില്ല, മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ പിറ്റേന്ന് മൃതദേഹം; അനുവിന്റെ മരണത്തിൽ ദുരൂഹത
കോഴിക്കോട്∙ പേരാമ്പ്രയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വാളൂർ കൊട്ടൂർ താഴേ തോട്ടിലാണ് കുറുങ്കുടി മീത്തൽ അംബിക എന്ന അനുവിനെ (26) ചൊവ്വാഴ്ച മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അർധ നഗ്നമായിട്ടായിരുന്നു മൃതദേഹം കണ്ടെത്തിയത്. ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ അപ്രത്യക്ഷമായിരുന്നു. മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിക്കാൻ സാധ്യത കുറവാണെന്ന് നാട്ടുകാർ പറയുന്നു.

Read also: ബെംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്ന മൃതദേഹം; ‘അച്ഛനെ’ കാണാനില്ല, പീഡിപ്പിക്കപ്പെട്ടെന്ന് സംശയം
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. അന്നു കാണാത്ത മൃതദേഹം പിറ്റേന്ന് രാവിലെ തോട്ടില്‍ കണ്ടത് നാട്ടുകാരില്‍ സംശയം വര്‍ധിപ്പിക്കുന്നു.
നൊച്ചാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം അള്ളിയോറ താഴേ തോട്ടിൽ ഇന്നലെ രാവിലെ ഒൻപതോടെയാണ് മൃതദേഹം കണ്ടത്. പരിസരവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഭർത്താവിന്റെ കൂടെ ആശുപത്രിയിൽ പോകാൻ സ്വന്തം വീട്ടിൽ നിന്ന് തിങ്കളാഴ്ച രാവിലെയാണ് യുവതി പുറപ്പെട്ടത്. യുവതി എത്താത്തതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ പുല്ലരിയാൻ പോയ സ്ത്രീയാണ് മൃതദേഹം കണ്ടത്. പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ശ്വാസകോശത്തില്‍ ചെളി നിറഞ്ഞതാണ് മരണത്തിനു കാരണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.