പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ സ്റ്റാലിൻ: ഗവർണർക്ക് കത്ത്, ഒന്നും മിണ്ടാതെ ഗവർണർ
ചെന്നൈ ∙ അഴിമതിക്കേസിൽ ശിക്ഷ ഒഴിവാക്കിയതോടെ കെ.പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പിന്നാലെ, ഗവർണർ ആർ.എൻ.രവി ഡൽഹിയിലേക്കു പോകുന്നു. മന്ത്രിയായി പൊൻമുടിയുടെ സത്യപ്രതിജ്ഞ ഇന്നു നടത്തണമെന്നാവശ്യപ്പെട്ടാണ് സ്റ്റാലിൻ കത്തു നൽകിയത്. എന്നാൽ, ഇതിനു

ചെന്നൈ ∙ അഴിമതിക്കേസിൽ ശിക്ഷ ഒഴിവാക്കിയതോടെ കെ.പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പിന്നാലെ, ഗവർണർ ആർ.എൻ.രവി ഡൽഹിയിലേക്കു പോകുന്നു. മന്ത്രിയായി പൊൻമുടിയുടെ സത്യപ്രതിജ്ഞ ഇന്നു നടത്തണമെന്നാവശ്യപ്പെട്ടാണ് സ്റ്റാലിൻ കത്തു നൽകിയത്. എന്നാൽ, ഇതിനു മറുപടി നൽകാതിരുന്ന ഗവർണർ ഇന്നു ഡൽഹിയിലേക്കു പോകും.
Read Also: ‘ചെലവഴിക്കാൻ ഞങ്ങൾക്ക് പണമില്ല’: കൈമലർത്തി ഖർഗെ, കേന്ദ്രത്തിന് വിമർശനം
പൊൻമുടിയുടെ ശിക്ഷ തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് തമിഴ്‌നാട് നിയമസഭാ സെക്രട്ടറിക്കു ലഭിച്ചതിനെ തുടർന്നു തിരുക്കോവിലൂർ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നെന്ന പ്രഖ്യാപനവും പിൻവലിച്ചു. തുടർന്നാണു പൊൻമുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയത്.