ലീഗ് എംപിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്; പരിശോധന സിറ്റിങ് സീറ്റിൽ മത്സരിക്കാനിരിക്കെ
Mail This Article
ചെന്നൈ∙ മുസ്‍ലിം ലീഗ് നേതാവും എംപിയുമായ നവാസ് ഖനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. ഖനിയുടെ ഉടമസ്ഥതയിലുള്ള എസ്ടി കുറിയറിന്റെ ഓഫിസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. നിലവിൽ രാമനാഥപുരം എംപിയായ നവാസ് ഖനി, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവിടെനിന്ന് ജനവിധി തേടാനിരിക്കെയാണ് ഇ.ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന മണ്ഡലമാണ് ഗനി സിറ്റിങ് എംപിയായ രാമനാഥപുരം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് മുസ്‍ലിം ലീഗ്. ഡിഎംകെയും കോൺഗ്രസും സിപിഎമ്മും ഉൾപ്പെടുന്ന സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ചാണ് കഴിഞ്ഞ തവണ നവാസ് ഗനി പാർലമെന്റിലെത്തിയത്.
ഇത്തവണയും രാമനാഥപുരം ലീഗിനു നൽകാൻ ധാരണയായിരുന്നു. ഇവിടെനിന്ന് നവാസ് ഗനി ഒരിക്കൽക്കൂടി ജനവിധി തേടുമെന്ന് ഉറപ്പായിരിക്കെയാണ് ഇ.ഡി പരിശോധന.