സന്ദേശ്ഖലി: അറസ്റ്റിലായ ഷാജഹാൻ ഷെയ്ഖുമായി ബന്ധമുള്ള വിവിധയിടങ്ങളിൽ ഇ.ഡി റെയ്ഡ്
കൊൽക്കത്ത ∙ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള സന്ദേശ്ഖലിയിലെ ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ ഷാജഹാൻ ഷെയ്ഖുമായി ബന്ധമുള്ള
കൊൽക്കത്ത ∙ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള സന്ദേശ്ഖലിയിലെ ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ ഷാജഹാൻ ഷെയ്ഖുമായി ബന്ധമുള്ള
കൊൽക്കത്ത ∙ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള സന്ദേശ്ഖലിയിലെ ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ ഷാജഹാൻ ഷെയ്ഖുമായി ബന്ധമുള്ള
കൊൽക്കത്ത ∙ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള സന്ദേശ്ഖലിയിലെ ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ ഷാജഹാൻ ഷെയ്ഖുമായി ബന്ധമുള്ള വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. ഷാജഹാനും കൂട്ടാളികളും അനധികൃതമായി ഭൂമി പിടിച്ചെടുത്തെന്ന ആരോപണത്തെ തുടർന്നാണ് രാവിലെ നാലിടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയത്. ഒളിവില്‍ പോയ ഷാജഹാനെ ഫെബ്രുവരി 29നാണ് ബംഗാൾ പൊലീസ് അറസ്റ്റു ചെയ്തത്.
Read Also: സിഎഎയിൽ വിട്ടുവീഴ്ചയില്ല, പിൻവലിക്കില്ല, മുസ്‌ലിം വിരുദ്ധമല്ല: നിലപാട് വ്യക്തമാക്കി അമിത് ഷാ
ഷാജഹാന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക ഫാക്ടറിയിൽ രാവിലെ 6.30ന് ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തി. സുരക്ഷാ സംഘത്തോടൊപ്പമാണ് ഇ.ഡി പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച സിബിഐയും ഫൊറൻസിക് വിദഗ്ധരും ഷാജഹാന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. റേഷൻ വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജനുവരി 5ന് ഷാജഹാന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി സംഘത്തെ ഒരു സംഘം ആളുകൾ മർദിച്ചു. ഇതിനു പിന്നാലെയാണ് ഷാജഹാൻ ഒളിവിൽ പോയത്.
ഫെബ്രുവരി 7ന് ഷാജഹാനെതിരെ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചു. ഷാജഹാനും സഹോദരൻ സിറാജുദ്ദീനും ഇവരുടെ സംഘത്തിലുള്ള മറ്റു ചിലരും പീഡിപ്പിച്ചെന്നു കാണിച്ച് നിരവധി സ്ത്രീകൾ തെരുവിലിറങ്ങി. ഷാജഹാൻ ഭൂമി പിടിച്ചെടുത്തെന്ന് ആരോപിച്ച് സമീപ ഗ്രാമങ്ങളിലെ ആളുകളും രംഗത്തുവന്നതോടെ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമായി. ഷാജഹാനെ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. തൃണമൂലിന്റെ മുൻ ജില്ലാ പരിഷത് നേതാവു കൂടിയാണ് ഷാജഹാൻ.