യുവാക്കൾക്ക് മാത്രം സീറ്റു നൽകിയാൽ പോരാ; കഴിവില്ലെങ്കിൽ സ്ഥാനത്തേക്ക് കൊണ്ടുവരരുത്: ഷമാ മുഹമ്മദ്
കോട്ടയം ∙ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. ലോക്സഭ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം കൊടുക്കാത്ത പട്ടികയാണ് മുന്നണികൾ പുറത്തിറക്കിയതെന്ന ആക്ഷേപം നിലനിൽക്കെയാണ് ഷമാ മുഹമ്മദിന്റെ പ്രതികരണം. ലോക്സഭയിലടക്കം യുവ എംപിമാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവിനെപ്പറ്റി ‘യുവത്വത്തിന് ഇതു പോരാ’ എന്ന പേരിൽ ‘മനോരമ ഓൺലൈൻ’ പ്രസിദ്ധീകരിക്കുന്ന പരമ്പരയിലാണ് ഷമയുടെ പ്രതികരണം.

നേരത്തേ, കണ്ണൂരിൽ തനിക്ക് സീറ്റി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഷമ മുഹമ്മദ് പരസ്യമായി രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്ക് കോൺഗ്രസ് മതിയായ പ്രാധാന്യം നൽകുന്നില്ലെന്നായിരുന്നു ഷമയുടെ ആരോപണം.
∙ യുവാക്കൾക്ക് മതിയായ പ്രാധാന്യം നൽകാത്ത ഒരു പട്ടികയാണല്ലോ നിലവിൽ രാഷ്ട്രീയ പാർട്ടികൾ പുറത്തിറക്കിയിരിക്കുന്നത് ?
കോൺഗ്രസിന്റെ കേരളത്തിലെ പട്ടിക അങ്ങനെയല്ല. യുവാക്കൾക്ക് അർഹമായ പ്രാധാന്യമാണ് പട്ടികയിലുള്ളത്. ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ഷാഫി പറമ്പിൽ എന്നീ നാലു യുവാക്കൾ പട്ടികയിലുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം കോൺഗ്രസ് നൽകിയിരുന്നു. കെ.എം.അഭിജിത്ത്, അരിത ബാബു എന്നിവർക്കൊക്കെ സീറ്റു നൽകി. പിന്നെ മത്സരിക്കുന്നവരെല്ലാം ജയിക്കണം എന്നില്ലല്ലോ.
∙ ജനസംഖ്യയിൽ യുവാക്കൾ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ എംപിമാരിലേറെയും 50 വയസ്സിനു മുകളിലുള്ളവരാണ്. ആ പ്രവണത മാറേണ്ടതല്ലേ ?
യുവാക്കൾക്കു മാത്രം സീറ്റു നൽകിയാൽ പോരാ. പരിചയ സമ്പന്നരായവരുടെ നിരയും വേണം. കഴിവാണ് മാനദണ്ഡം. യുവാവാണെന്നു കരുതി, കഴിവില്ലെങ്കിൽ സ്ഥാനത്തേക്കു കൊണ്ടുവരരുത്. കഴിവും നട്ടെല്ലുമുള്ള യുവാക്കൾ മുൻനിരയിൽ വരണം. അങ്ങനെയുള്ളവരെയാണ് നിയമസഭയിലേക്കും പാർലമെന്റിലേക്കും പരിഗണിക്കേണ്ടത്.
∙ കോൺഗ്രസിലെ ഇന്നത്തെ മുതിർന്ന നേതാക്കളെല്ലാം അവരുടെ നല്ല പ്രായത്തിൽ താക്കോൽ സ്ഥാനങ്ങളിൽ എത്തിയവരാണ്. അങ്ങനെ നോക്കുമ്പോൾ ഇപ്പോഴത്തെ യുവാക്കൾക്ക് അവസരങ്ങൾ കുറയുകയല്ലേ?
ചിലർക്കൊക്കെ മത്സരിക്കാനുള്ള ടിക്കറ്റ് വേഗം കിട്ടും. മറ്റു ചിലർക്കാകട്ടെ ഒരുപാട് കാത്തിരുന്ന ശേഷമാകും മത്സരിക്കാൻ അവസരം കിട്ടുക. അതിലൊന്നും പാർട്ടിയെ കുറ്റപ്പെടുത്താനാകില്ല.
∙ മറ്റു പാർട്ടികളുടെ സ്ഥാനാർഥിപ്പട്ടികയെപ്പറ്റിയുള്ള അഭിപ്രായമെന്താണ് ?
സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന്റേത് മികച്ച പട്ടികയാണ്. യുവാക്കൾക്ക് ഒരു പ്രാധാന്യവും നൽകാതെ, സ്ഥിരം മുഖങ്ങളെയാണ് സിപിഎം സ്ഥാനാർഥികളാക്കിയിരിക്കുന്നത്.
∙ എൽഡിഎഫും യുഡിഎഫുമായി താരതമ്യം ചെയ്യുമ്പോൾ, കേരളത്തിൽ യുവാക്കൾക്ക് ഏറ്റവും പ്രാധാന്യം നൽകിയുള്ള പട്ടിക എൻഡിഎയുടേതാണ്?
അവർക്ക് മത്സരിക്കാൻ ആളുകൾ വേണ്ടേ. ആരും ഇല്ലാത്തതു കൊണ്ട് ഒരു മാനദണ്ഡവുമില്ലാതെ ആരെയും നിർത്താമല്ലോ.
∙ സംഘടനതലത്തിൽ കോൺഗ്രസിൽ യുവാക്കൾക്ക് പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ?
യുവാക്കൾ കുറവാണെന്ന അഭിപ്രായം എനിക്കില്ല.