അനുവിന്‍റെ മരണത്തിൽ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ; നിർണായകമായത് ചുവന്ന ബൈക്ക്, സിസിടിവി ദൃശ്യം
കോഴിക്കോട്∙ പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന. മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലെന്നാണ് വിവരം. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം

കോഴിക്കോട്∙ പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന. മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലെന്നാണ് വിവരം. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.
Read also: സിഎഎ ബില്ലിനെ എതിർത്തത് ആരിഫ് മാത്രമാണോയെന്ന് ചോദ്യം; കുടിച്ച വെള്ളം ചിരിച്ചു തുപ്പി തരൂർ
അനുവിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തിയത്. നേരത്തെ മോഷണക്കേസുകളിൽ അടക്കം ഉൾപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം.
തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതായത്. രാവിലെ സ്വന്തം വീട്ടില്‍ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നമായി കാണപ്പെട്ട മൃതദേഹത്തിലെ ആഭരണങ്ങൾ നഷ്ടമായിരുന്നു.
മുട്ടൊപ്പം മാത്രം വെള്ളമുള്ള തോട്ടില്‍ മുങ്ങി മരിക്കാൻ സാധ്യത കുറവാണ്. ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.