‘കെ.സിയെ കേരളത്തിലേക്ക് അയച്ചത് സിപിഎം സീറ്റ് പിടിച്ചെടുക്കാൻ’: മെഗാറാലിയിൽ പങ്കെടുക്കില്ലെന്ന് ഇടത് നേതാക്കൾ
ന്യൂഡൽഹി∙ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈ ശിവാജി പാർക്കിൽ ഇന്നു നടക്കുന്ന ഇന്ത്യാ മുന്നണിയുടെ മെഗാ റാലി പങ്കെടുക്കില്ലെന്ന് ഇടതു പാർട്ടികൾ. രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും കേരളത്തിൽ മത്സരിപ്പിക്കുന്നതിൽ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് ഇടതു നേതാക്കൾ വിട്ടുനിൽക്കുന്നത്. നേരത്തെ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളെ ക്ഷണിച്ചെങ്കിലും റാലിയിൽനിന്ന് വിട്ടുനിൽക്കും.

ന്യൂഡൽഹി∙ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈ ശിവാജി പാർക്കിൽ ഇന്നു നടക്കുന്ന ഇന്ത്യാ മുന്നണിയുടെ മെഗാ റാലി പങ്കെടുക്കില്ലെന്ന് ഇടതു പാർട്ടികൾ. രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും കേരളത്തിൽ മത്സരിപ്പിക്കുന്നതിൽ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് ഇടതു നേതാക്കൾ വിട്ടുനിൽക്കുന്നത്. നേരത്തെ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളെ ക്ഷണിച്ചെങ്കിലും റാലിയിൽനിന്ന് വിട്ടുനിൽക്കും. രാഹുൽ സിറ്റിങ് എംപിയാണെന്നത് പരിഗണിക്കാം. എന്നാൽ വേണുഗോപാലിനെ കേരളത്തിലേക്ക് അയച്ചത് സിപിഎമ്മിന്റെ സീറ്റ് പിടിച്ചെടുക്കാനാണെന്നും ഇത് മുന്നണിയുടെ ധാരണയ്ക്ക് വിരുദ്ധമാണെന്നും ഇടതു നേതാക്കൾ പറയുന്നു.
ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനമായാണ് മെഗാ റാലി സംഘടിപ്പിക്കുന്നത്. സോണിയാഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെപി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ ശിവാജി പാർക്കിൽ നടക്കുന്ന മെഗാ റാലിയിൽ പങ്കെടുക്കും. ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ, ശരദ് പവാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ചംമ്പയ് സോറൻ എന്നിവരും എത്തുമെന്നാണ് വിവരം. ലക്ഷക്കണക്കിനു പ്രവർത്തകരെ അണിനിരത്താനാണു മുന്നണി ലക്ഷ്യമിടുന്നത്.
‘സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി’ എന്ന മുദ്രാവാക്യവുമായി ജനുവരി 14നു മണിപ്പുരിലെ ഇംഫാലിൽ തുടങ്ങിയ ന്യായ് യാത്ര 63 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങൾ പിന്നിട്ടു. ഗോത്രവർഗക്കാർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക വികസന പദ്ധതികളും രാഹുൽ പ്രഖ്യാപിച്ചു.
ഇന്നലെ സമാപനത്തിനു മുന്നോടിയായി നടന്ന പര്യടനത്തിൽ പ്രിയങ്ക ഗാന്ധിയും അണിചേർന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരും തുറന്ന ജീപ്പിൽ ഒപ്പമുണ്ടായിരുന്നു.