ന്യൂനപക്ഷ രാഷ്ട്രീയത്തോട് വിയോജിപ്പ്; മണിപ്പുർ സംഘര്‍ഷം വേദനാജനകം: ആർഎസ്എസ്
നാഗ്‌പുർ ∙ ന്യൂനപക്ഷ രാഷ്ട്രീയത്തോട് ആര്‍എസ്എസിനു വിയോജിപ്പാണുള്ളതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രണ്ടാമത്തെ സര്‍സംഘചാലകിന്റെ
നാഗ്‌പുർ ∙ ന്യൂനപക്ഷ രാഷ്ട്രീയത്തോട് ആര്‍എസ്എസിനു വിയോജിപ്പാണുള്ളതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രണ്ടാമത്തെ സര്‍സംഘചാലകിന്റെ
നാഗ്‌പുർ ∙ ന്യൂനപക്ഷ രാഷ്ട്രീയത്തോട് ആര്‍എസ്എസിനു വിയോജിപ്പാണുള്ളതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രണ്ടാമത്തെ സര്‍സംഘചാലകിന്റെ
നാഗ്‌പുർ ∙ ന്യൂനപക്ഷ രാഷ്ട്രീയത്തോട് ആര്‍എസ്എസിനു വിയോജിപ്പാണുള്ളതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രണ്ടാമത്തെ സര്‍സംഘചാലകിന്റെ കാലം മുതല്‍ ഇന്നുവരെ എല്ലാ സര്‍സംഘചാലകുമാരും മുസ്‌ലിം, ക്രിസ്ത്യന്‍ നേതാക്കളുമായി ആശയവിനിമയം നടത്തി ഒരുമിപ്പിച്ചു ചേര്‍ക്കാനുള്ള പരിശ്രമം നടത്തി. സര്‍കാര്യവാഹായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: വെളിപ്പെടുത്താതെ ബിജെപി, കോൺഗ്രസ്, കടപ്പത്രമില്ലാതെ ലീഗ്; ചെന്നൈ സൂപ്പർ കിങ്സ് വക 5 കോടി
‘‘മണിപ്പുരില്‍ അടുത്തിടെ നടന്ന സാമൂഹിക സംഘര്‍ഷങ്ങള്‍ ഏറെ വേദനാജനകമാണ്. ഈ മുറിവുകള്‍ വളരെ ആഴത്തിലുള്ളതാണ്. രണ്ട് സമുദായങ്ങളിലെയും നേതാക്കളുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ ശ്രമിച്ചു. അതില്‍ ഫലം കണ്ടിട്ടുണ്ട്. എങ്കിലും പരിശ്രമം തുടരണം. എല്ലാ തലത്തിലും സന്ദേശ്ഖാലിയിലെ ജനങ്ങള്‍ക്കൊപ്പമാണ്. എല്ലാവരെയും ഒരുമിച്ചുചേര്‍ത്തു സമാജ പരിവര്‍ത്തനത്തിലേക്ക് നയിക്കുകയാണു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെയല്ലാതെ മാറ്റം സാധ്യമല്ല. അത്തരത്തില്‍ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കാനാവുമെന്നതില്‍ ആത്മവിശ്വാസമുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ സമാജം ഒരുമിച്ചുചേര്‍ന്നു.
രാജ്യത്തെ പല ചെറിയ ഗ്രാമങ്ങളിലും ഇന്നും വിവേചനവും തൊട്ടുകൂടായ്മയും ഉണ്ട്. കുളം, ക്ഷേത്രം, ശ്മശാനം എന്നിവയുടെയടക്കം കാര്യങ്ങളില്‍ ഒരുതരത്തിലുള്ള വിവേചനവും പാടില്ല. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മഹോത്സവമാണ്. ജനാധിപത്യവും ഐക്യവും ശക്തിപ്പെടുത്തുകയും പുരോഗതിയുടെ വേഗം നിലനിര്‍ത്തുകയും ആവശ്യമാണ്. 100 ശതമാനം വോട്ട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്വയംസേവകര്‍ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കും. തിരഞ്ഞെടുപ്പിന്റെ പേരില്‍ പരസ്പര വൈരാഗ്യമോ അനൈക്യമോ സമൂഹത്തിലുണ്ടാകരുതെന്ന് ഓരോ വ്യക്തിയെയും ബോധവല്‍ക്കരിക്കും.’’– സര്‍കാര്യവാഹ് പറഞ്ഞു.
∙ കേരളം രണ്ട് സംഘടനാ പ്രാന്തങ്ങളായി
പ്രവർത്തനം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കേരളം ദക്ഷിണ, ഉത്തരപ്രാന്തങ്ങളായി പ്രവർത്തിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം ഉൾപ്പെടുന്ന മേഖല ദക്ഷിണ കേരള പ്രാന്തമെന്നും തൃശൂര്‍ മുതല്‍ കാസര്‍കോട് ഉൾപ്പെടുന്ന മേഖല ഉത്തര കേരള പ്രാന്തമെന്നുമായി പ്രവര്‍ത്തിക്കാൻ അഖില ഭാരതീയ പ്രതിനിധിസഭയിൽ തീരുമാനിച്ചു. പ്രഫ. എസ്.രമേശന്‍ ദക്ഷിണ കേരളത്തിന്റെയും അഡ്വ. കെ.കെ.ബാലറാം ഉത്തര കേരളത്തിന്റെയും പ്രാന്ത സംഘചാലകന്മാരാണ്.