കൊൽക്കത്തയിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്ന് രണ്ടുപേർ മരിച്ചു, നിരവധിപേർക്ക് പരുക്ക്
കൊൽക്കത്ത∙നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അപകടത്തിൽ പെട്ട 14 പേരെ രക്ഷപ്പെടുത്തി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. എൻഡിആർഎഫ് സംഘം സ്ഥലത്തുണ്ട്. ഞായറാഴ്ച അർധരാത്രിയോടെയാണ്

കൊൽക്കത്ത∙നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അപകടത്തിൽ പെട്ട 14 പേരെ രക്ഷപ്പെടുത്തി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. എൻഡിആർഎഫ് സംഘം സ്ഥലത്തുണ്ട്. ഞായറാഴ്ച അർധരാത്രിയോടെയാണ് അഞ്ചുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്.
ഗാർഡൻ റീച്ച് പ്രദേശത്തിന് സമീപത്തുള്ള കെട്ടിടമാണ് തകർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പൊലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെ ഇരുപതോളം പേരെ രക്ഷപ്പെടുത്താനായെന്ന് എൻഡിആർഎഫ് വൃത്തങ്ങളും അറിയിച്ചു.
അപകടത്തെ തുടർന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. ‘‘ഹസാരി മൊല്ല ബഗാനിലെ ഗാർഡൻ റീച്ചിന് സമീപം നിയമവിരുദ്ധമായി നിർമിച്ച അഞ്ച് നില കെട്ടിടം തകർന്നു; കൊൽക്കത്ത മേയറുടെയും മുനിസിപ്പൽ കാര്യമന്ത്രിയുടെയും കോട്ടയെന്ന് വിളിക്കപ്പെടുന്ന സ്ഥലത്തിന് കീഴിലാണ് ഇതുസംഭവിച്ചത്.’’ സുവേന്ദു ട്വിറ്ററിൽ കുറിച്ചു.
കൊൽക്കത്ത തുറമുഖം നിയോജകമണ്ഡലത്തിന് കീഴിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മന്ത്രി ഫിർഹാദ് ഹക്കിമിന്റെ മണ്ഡലമാണ് ഇത്. അപകടത്തിൽ മരിച്ചവർക്ക് ഫിർഹാദ് അഞ്ചുലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒരുലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.