സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് സൂചന; മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും
ബെംഗളൂരു∙ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹം. കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി ഗൗഡ ചര്‍ച്ച നടത്തി. ബെംഗളൂരു നോർത്തിൽനിന്നുള്ള സിറ്റിങ് എംപിയായ ഗൗഡയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം നീരസത്തിലായിരുന്നു. മൈസുരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്നാണു റിപ്പോര്‍ട്ട്.

ബെംഗളൂരു∙ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹം. കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി ഗൗഡ ചര്‍ച്ച നടത്തി. ബെംഗളൂരു നോർത്തിൽനിന്നുള്ള സിറ്റിങ് എംപിയായ ഗൗഡയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം നീരസത്തിലായിരുന്നു. മൈസൂരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്നാണു റിപ്പോര്‍ട്ട്.
ബെംഗളൂരു നോർത്തിൽ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെയുടെ പേരാണ് സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചത്. രണ്ട് ദിവസം മുൻപ് ശോഭ, സദാനന്ദ ഗൗഡയെ സന്ദർശിക്കാനെത്തിയിരുന്നു. വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ തുടക്കകാലത്ത് റെയിൽവേ മന്ത്രിയായിരുന്നു. പിന്നീട് റെയിൽവേ മന്ത്രാലയത്തിൽനിന്നു മാറ്റിയതിലുൾപ്പെടെ ഗൗഡയ്ക്ക് എതിർപ്പുണ്ടായിരുന്നു. പാർട്ടിയുടെ നടപടികളെ വിമർശിച്ച് അടുത്തിടെ അദ്ദേഹം പരസ്യമായ രംഗത്തെത്തിയിരുന്നു.
മൈസൂരുവിൽ വൊക്കലിഗ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിയിൽനിന്നു രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജനുവരിയിൽ ബിജെപിയിൽ തിരിച്ചെത്തിയ ഷെട്ടർ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെലഗാവിയിൽനിന്നു മത്സരിക്കുമെന്നാണ് വിവരം.