മേനകയ്ക്ക് സീറ്റ്, മകനെ കയ്യൊഴിയും; ബിജെപിക്ക് ഭീഷണിയായി സ്വതന്ത്ര സ്ഥാനാർഥിയാകുമോ വരുൺ?
ലക്നൗ ∙ ബിജെപിക്ക് എതിർപ്പില്ലാത്ത ഗാന്ധി കുടുംബാംഗങ്ങളും സിറ്റിങ് എംപിമാരുമായ മേനക ഗാന്ധിയെയും മകൻ വരുൺ ഗാന്ധിയെയും കയ്യൊഴിയുമോ പാർട്ടി? ഉത്തർപ്രദേശിൽ ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മേനകയുടെയും വരുണിന്റെയും പേരുണ്ടായിരുന്നില്ല. ഈ അവസരത്തിനൊത്തു പ്രതിപക്ഷം കരുക്കൾ

ലക്നൗ ∙ ബിജെപിക്ക് എതിർപ്പില്ലാത്ത ഗാന്ധി കുടുംബാംഗങ്ങളും സിറ്റിങ് എംപിമാരുമായ മേനക ഗാന്ധിയെയും മകൻ വരുൺ ഗാന്ധിയെയും കയ്യൊഴിയുമോ പാർട്ടി? ഉത്തർപ്രദേശിൽ ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മേനകയുടെയും വരുണിന്റെയും പേരുണ്ടായിരുന്നില്ല. ഈ അവസരത്തിനൊത്തു പ്രതിപക്ഷം കരുക്കൾ നീക്കിയതോടെ ഇരുവരുടെയും രാഷ്ട്രീയഭാവിയെപ്പറ്റി അനിശ്ചിതത്വമേറി.
യഥാക്രമം സുൽത്താൻപുരിലെയും പിലിബിതിലെയും എംപിമാരാണു മേനകയും വരുണും. ഇവയുൾപ്പെടെ ഉത്തർപ്രദേശിലെ 24 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. സുൽത്താൻപുരിൽ മേനകയ്ക്കു 9–ാം തവണയും തുടർച്ചയായി അവസരം നൽകിയാലും വരുണിനെ തഴഞ്ഞേക്കുമെന്നാണു ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര നേതൃത്വവുമായുള്ള ഉരസലുകളാണു വരുണിനു വിനയായതെന്നാണു സൂചന.
Read Also: പുകഞ്ഞ് കർണാടക ബിജെപി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്കോ?...
വരുണിനു പകരം യുപി മന്ത്രിയും പിലിബിതിലെ എംഎൽഎയുമായ ജിതിൻ പ്രസാദയെ മത്സരിപ്പിക്കാനാണു ബിജെപിയുടെ ആലോചന. ബിജെപി ഇനി സ്ഥാനാർഥിയാക്കാനിടയില്ലെന്നു കണ്ട് മണ്ഡലത്തിൽ സ്വന്തമായി ബ്രിഗേഡ് ഉണ്ടാക്കി പ്രവർത്തിക്കുകയാണ് വരുൺ. സീറ്റ് നിഷേധിച്ചാൽ വരുൺ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത പാർട്ടിയും തള്ളിക്കളയുന്നില്ല. ‘ഇന്ത്യ’ മുന്നണി പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി സമാജ്‍വാദി പാർട്ടി വരുണുമായി സഹകരിക്കുമെന്നാണു വിവരം. പിലിബിതിൽ സമാജ്‍വാദ് പാർട്ടിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ബിജെപിയുടെ നീക്കത്തിന് അനുസരിച്ചാകും പിലിബിതിൽ ഇന്ത്യാസഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. അമേഠി മണ്ഡലത്തിലും വരുണിന്റെ പേര് ഇന്ത്യാസഖ്യം പരിഗണിക്കുന്നുണ്ട്. വരുൺ അമേഠിയിൽ സ്വതന്ത്രനായി മത്സരിച്ചാൽ സമാജ്‍വാദി പാർട്ടിയും കോൺഗ്രസും പിന്തുണച്ചേക്കുമെന്നാണു സംസാരം. കഴിഞ്ഞ 5 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ബിജെപിക്കോ അനുകൂലമായി വരുൺ പാർലമെന്റിലോ പുറത്തോ ഒന്നും പറഞ്ഞിട്ടില്ല. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെ നിശിതമായി വിമർശിച്ച് പ്രതിപക്ഷത്തിന്റെ കയ്യടിയും നേടി.