നിക്ഷേപകരിൽനിന്ന് 90 കോടി തട്ടി; ഒളിവിലായിരുന്ന മലയാളി ദമ്പതികളെ പിടികൂടി തമിഴ്നാട് പൊലീസ്
ചെന്നൈ ∙ നിക്ഷേപകരിൽനിന്ന് 90 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളി ദമ്പതികൾ പിടിയിൽ. കുന്നംകുളം സ്വദേശികളായ മധുസൂദനൻ (53), ഭാര്യ പ്രീജ (46) എന്നിവരെയാണ് തമിഴ്നാട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്തത്. പ്രതിമാസം വൻ തുക ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ കബളിപ്പിച്ച

ചെന്നൈ ∙ നിക്ഷേപകരിൽനിന്ന് 90 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളി ദമ്പതികൾ പിടിയിൽ. കുന്നംകുളം സ്വദേശികളായ മധുസൂദനൻ (53), ഭാര്യ പ്രീജ (46) എന്നിവരെയാണ് തമിഴ്നാട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്തത്. പ്രതിമാസം വൻ തുക ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ കബളിപ്പിച്ച ഹിജാവു അസോസിയേറ്റ്സിന്റെ ഭാഗമാണ് ഇരുവരും.
Read Also: ‘കാക്കയുടെ നിറം’: ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം
ഒരു വർഷത്തിലേറെയായി ഒളിവിലായിരുന്ന ഇവരെ പ്രത്യേക സംഘം കേരളത്തിൽ നിന്നാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹിജാവു അസോസിയേറ്റ്സിന്റെ അനുബന്ധ സ്ഥാപനമായ എപിഎം അഗ്രോയുടെ ഡയറക്ടർമാരാണ് ഇവർ. നിക്ഷേപകരിൽനിന്ന് 1,620 കോടി തട്ടിയെടുത്ത കേസിൽ ഹിജാവു അസോസിയേറ്റ്സിനെതിരെ നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു. 20 പേർ ഇതിനകം പിടിയിലായി. മാനേജിങ് ഡയറക്ടർ അലക്സാണ്ടറെ കണ്ടെത്തുന്നതിനായി ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്.