അനധികൃത പാർക്കിങ്ങിന് അതിരുകടന്ന ശിക്ഷ: വയോധിക ദമ്പതികളുമായി കാർ വലിച്ചുനീക്കി
വയോധിക ദമ്പതികൾ അകത്തിരിക്കെ, റിക്കവറി വാനിന്റെ ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയതായി പരാതി. സെക്ടർ 50ൽ പാർക്കിങ്ങിന് അനുവാദമില്ലാത്ത സ്ഥലത്ത് നിർത്തിയെന്ന് പറഞ്ഞാണ് വാഹനം നീക്കിയത്. എന്നാൽ, യാത്രക്കാർ കാറിലിരിക്കെ അതു നീക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ റിക്കവറി വാനിന്റെ ചുമതലക്കാരനായ കരാറുകാരൻ, 2 ജീവനക്കാർ എന്നിവർക്കെതിരെ നോയിഡ പൊലീസ് കേസെടുത്തു.

നോയിഡ ∙ വയോധിക ദമ്പതികൾ അകത്തിരിക്കെ, റിക്കവറി വാനിന്റെ ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയതായി പരാതി. സെക്ടർ 50ൽ പാർക്കിങ്ങിന് അനുവാദമില്ലാത്ത സ്ഥലത്ത് നിർത്തിയെന്ന് പറഞ്ഞാണ് വാഹനം നീക്കിയത്.
എന്നാൽ, യാത്രക്കാർ കാറിലിരിക്കെ അതു നീക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ റിക്കവറി വാനിന്റെ ചുമതലക്കാരനായ കരാറുകാരൻ, 2 ജീവനക്കാർ എന്നിവർക്കെതിരെ നോയിഡ പൊലീസ് കേസെടുത്തു. ദമ്പതികളോട് റിക്കവറി വാൻ ജീവനക്കാർ കൂടുതൽ പണം ആവശ്യപ്പെട്ടെന്നും മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കുന്നത് നോയിഡ ഡവലപ്മെന്റ് അതോറിറ്റിയാണെന്ന് വ്യക്തമാക്കിയ ട്രാഫിക് പൊലീസ് സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും അറിയിച്ചു.