‘കേജ്രിവാളിന്റെ അറസ്റ്റിന് ഇത്ര തിടുക്കമെന്തിന്? ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യം’: കോടതിയിൽ ചൂടേറിയ വാദപ്രതിവാദം
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ കസ്റ്റഡിക്കായി ഇ.ഡിയും ജാമ്യത്തിനായി മനു അഭിഷേക് സിങ്‍വിയും നടത്തിയതു ചൂടേറിയ വാദപ്രതിവാദം. മൂന്നു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദമാണു കോടതിയിൽ നടന്നത്. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കേജ്‌രിവാൾ ആണെന്നായിരുന്നു ആദ്യം വാദം തുടങ്ങി ഇഡി പറഞ്ഞത്.

എന്നാൽ ഇത് ഇഡി ആസൂത്രണം ചെയ്ത അഴിമതിക്കഥയാണെന്നായിരുന്നു മറുവാദം. തിരഞ്ഞെടുപ്പു പ്രചാരണം തടയുകയാണു ലക്ഷ്യം. വിചാരണക്കോടതി റബർസ്റ്റാമ്പായി മാറരുതെന്നും കേജ്‌രിവാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പറഞ്ഞു. കേജ്‌രിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. കേസിൽ ചോദ്യം ചെയ്യാനായി നൽകിയ സമൻസുകൾ എല്ലാം കേജ്‌രിവാൾ അവഗണിച്ചു. വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും സഹചരിച്ചില്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു.
∙ തിടുക്കമെന്തിനെന്നു ചോദ്യം
ഇത്ര തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ട അടിയന്തര ആവശ്യമെന്തായിരുന്നെന്നു കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ചോദിച്ചു. പണമൊഴുകിയ വഴി കണ്ടെത്താനാണ് അറസ്റ്റ് ചെയ്തതെന്ന വാദം അംഗീകരിക്കാനാകില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർട്ടിയുടെ മുൻനിര നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്. കേസിൽ മുൻവിധി ഉണ്ടായിരുന്നു എന്ന വ്യക്തമാക്കുന്ന നടപടികളാണ് ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയെന്ന നിലയിൽ മാത്രമാണ് കേജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ ഇ.ഡി പറഞ്ഞത്. എന്നാൽ, ഇന്നാകട്ടെ രാഷ്ട്രീയ പാർട്ടിയെ കമ്പനിയായി വ്യാഖ്യാനിച്ച് അതിന്റെ ഭാഗമായ എല്ലാവരും കുറ്റക്കാരാണെന്നും പറയുന്നു. കേജ്‌രിവാളിനെതിരെ ഒരു തെളിവുമില്ല. റിമാൻഡിൽ വിടണമെന്ന ആവശ്യം കണ്ണടച്ചു പരിഗണിക്കരുതെന്നും സിങ്‌വി പറഞ്ഞു. 2022ലാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് കേജ്‌രിവാളിനു വേണ്ടി ഹാജരായ വിക്രം ചൗധരി പറഞ്ഞു. പ്രോസിക്യൂഷൻ നടപടികളിൽ ഒന്നിലും കേജ്‌രിവാളിനെ കുറ്റക്കാരനെന്ന വിശേഷണം ഉണ്ടായിട്ടില്ല. 2023 ഒക്ടോബറിൽ മാത്രമാണ് കേജ്‌രിവാളിനു ആദ്യ സമൻസ് ലഭിച്ചതെന്നും പറഞ്ഞു.
∙ മൊഴിമാറ്റിയ മാപ്പുസാക്ഷി
കേസിൽ ഒന്നാം സാക്ഷി രണ്ടു തവണ നൽകിയ മൊഴികളിലും കേജ്‌രിവാളിനെപ്പറ്റി പരാമർശിക്കുന്നില്ല. ഒന്നാം സാക്ഷിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നിഷേധിച്ചു. പിന്നീടൊരു സുപ്രഭാതത്തിൽ ഇയാൾ മാപ്പു സാക്ഷിയാകുകയും തൊട്ടടുത്ത ദിവസം കേജ്‌രിവാളിനെതിരെ മൊഴി നൽകുകയും ചെയ്തു. ഇതൊന്നും അറസ്റ്റ് ചെയ്യാൻ മതിയായ കാര്യങ്ങളായി കണക്കാക്കാനാകില്ലെന്നും സിങ്‌വി വാദിച്ചു.
∙ സൂത്രധാരൻ കേജ്‌രിവാൾ
കേജ്‌രിവാൾ കുറ്റക്കാരനെന്നു തെളിയിക്കാൻ നീണ്ട 43 മിനിറ്റാണ് ഇഡിക്കു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. ഡൽഹി മദ്യ നയ അഴിമതിയുടെ മുഖ്യസൂത്രധാരൻ അരവിന്ദ് കേജ്‌രിവാളാണ്. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കേജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ കൈക്കൂലി ആവശ്യപ്പെട്ടു. കേസിൽ കേജ്‌രിവാളിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നും ഇഡി കോടതിയിൽ പറഞ്ഞു. ഡൽഹി മദ്യനയ രൂപീകരണത്തിൽ കേജ്‌രിവാൾ നേരിട്ടു പങ്കാളിയായിരുന്നു. കോടികൾ കൈക്കൂലി വാങ്ങിയാണു നയം രൂപീകരിച്ചത്. കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു. ഡൽഹി എക്സൈസ് നയം രൂപീകരിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എങ്കിലും ഇതൊരു കടലാസു സമിതിയായിരുന്നു. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകിയെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്.
∙ എഎപി നേട്ടമുണ്ടാക്കി
അഴിമതിയിൽ ആം ആദ്മി പാർട്ടി നേട്ടമുണ്ടാക്കി. ആംആദ്മി പാർട്ടി എന്നത് ഒരു വ്യക്തിയല്ല, സ്ഥാപനമാണ്. ഇതുമായി ബന്ധപ്പെട്ടവരെല്ലാം തന്നെ ഈ അഴിമതിയിൽ പങ്കാളികളാണെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ പറഞ്ഞു. അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും എസ്.വി. രാജു പറഞ്ഞു.
∙ അഴിമതി 100 കോടിയിൽ ഒതുങ്ങില്ല
സൗത്ത് ഗ്രൂപ്പിൽ നിന്ന് ലഭിച്ച 45 കോടി രൂപയുടെ കോഴപ്പണം ഹവാല ഇടപാടിലൂടെ ആം ആദ്മി പാർട്ടി 2021–22 ഗോവ തിരഞ്ഞെടുപ്പിനു ചെലവഴിച്ചു. പണം ചെന്നൈൽ നിന്നു വന്നെന്നും ഗോവയിലേക്കു പോയെന്നുമാണ് പറഞ്ഞത്. ഡൽഹിയിലെ അഴിമതിയുടെ വ്യാപ്തി 100 കോടി രൂപയുടെ കൈക്കൂലിയിൽ മാത്രം ഒതുങ്ങുന്നതല്ല. കോഴയിലൂടെ മദ്യവ്യവസായ ലൈസൻസ് സ്വന്തമാക്കിയവർ നേടിയ കൊളള ലാഭം കൂടി ഇതിൽ ഉൾപ്പെടും. ഇതെല്ലാം ആരോപണങ്ങൾ മാത്രമല്ല, വസ്തുതകൾ തന്നെയാണ്. എല്ലാ വിവരങ്ങളും തെളിയിക്കുന്ന കോൾ റിക്കോർഡുകൾ ഉൾപ്പെടെ ശക്തമായ തെളിവുകളുണ്ടെന്നും ഇഡി പറഞ്ഞു.
∙ ഇടനിലക്കാൻ വിജയ് നായർ
കേസിലെ പ്രധാന പ്രതികളിലൊരാളായ വിജയ് നായർ കേജ്‌രിവാളിന്റെ വീടിനരുകിലാണു താമസിച്ചിരുന്നത്. എഎഎപിയുടെ കമ്യൂണിക്കേഷൻ വിഭാഗം മേധാവി ആയിരുന്നു വിജയ് നായർ. മന്ത്രി കൈലാഷ് ഗെലോട്ടിന്റെ വീട്ടിൽ താമസിച്ചാണ് വിജയ് നായർ കൈക്കൂലി ഇടപാടുകൾക്ക് ഇടനില നിന്നത്. സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായാണ് വിജയ് നായർ പ്രവർത്തിച്ചത്. നയരൂപീകരണത്തിന്റെ പേരിൽ സൗത്ത് ഗ്രൂപ്പിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് കേസിൽ ചോദ്യം ചെയ്ത പലരുടെയും മൊഴികളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കോഴ കൊടുത്ത് ഡൽഹിയിലെ മദ്യ വ്യവസായത്തിന്റെ നിയന്ത്രണം സൗത്ത് ഗ്രൂപ്പ് ഏറ്റെടുത്തു. ഇക്കാര്യത്തിൽ തെളിവിനായി സൗത്ത് ഗ്രൂപ്പിലെ ശരത്ത് റെഡ്ഡിയുടെ മൊഴിയും ഇഡി ചൂണ്ടിക്കാട്ടി.