പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി
തിമ്പു∙ ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ' പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഭൂട്ടാനു പുറത്ത് ഈ പദവി ലഭിക്കുന്ന ആദ്യത്തെ സർക്കാർ തലവനാണ് മോദി. ഇന്ത്യ-ഭൂട്ടാൻ ബന്ധത്തിന്റെ വളർച്ചയ്ക്കും ഭൂട്ടാനിലെ ജനങ്ങൾക്കും മോദി നൽകിയ വിശിഷ്ടമായ സേവനം പരിഗണിച്ചാണ് നരേന്ദ്ര

തിമ്പു∙ ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ' പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഭൂട്ടാനു പുറത്ത് ഈ പദവി ലഭിക്കുന്ന ആദ്യത്തെ സർക്കാർ തലവനാണ് മോദി. ഇന്ത്യ-ഭൂട്ടാൻ ബന്ധത്തിന്റെ വളർച്ചയ്ക്കും ഭൂട്ടാനിലെ ജനങ്ങൾക്കും മോദി നൽകിയ വിശിഷ്ടമായ സേവനം പരിഗണിച്ചാണ് നരേന്ദ്ര മോദിക്ക് അവാർഡ് നൽകിയത്. ‘ഭൂട്ടാൻ, ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ അവാർഡ് നൽകി ആദരിച്ചു. 140 കോടി ഇന്ത്യക്കാർക്ക് ഞാൻ ഇത് സമർപ്പിക്കുന്നു’ – അവാർഡ് സ്വീകരിച്ച ശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ഭൂട്ടാനിലാണ്. ഭൂട്ടാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2021 ഡിസംബർ 17നാണ് ഭൂട്ടാൻ രാജാവ് അവാർഡ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രിയായി 2014ൽ ചുമതലയേറ്റ ശേഷമുള്ള മോദിയുടെ മൂന്നാമത്തെ ഭൂട്ടാൻ സന്ദർശനമാണ് ഇത്. അയൽരാജ്യമെന്ന നിലയിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനാണ് പ്രധാനമന്ത്രി ഭൂട്ടാൻ സന്ദർശിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രിലായം അറിയിച്ചിരിക്കുന്നത്.