ഓൺലൈനായി ലഹരിമരുന്ന് വാങ്ങി, സ്റ്റേഡിയത്തിൽവച്ച് പായ്ക്ക് ചെയ്തു: ലഹരി റാക്കറ്റിനെക്കുറിച്ച് സൂചന
കോഴിക്കോട്∙ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമൽസൂര്യയ്ക്ക് (27) പിന്നിൽ ലഹരി റാക്കറ്റെന്ന് എക്സൈസ്. ഓൺലൈൻ വഴി അമലും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയിരുന്നതായി എക്സൈസ് കണ്ടെത്തി. അമലിന്റെ മൃതദേഹത്തിന് അടുത്ത് അബോധാവസ്ഥയിലുണ്ടായിരുന്ന മൻസൂർ, ഷാഫി

കോഴിക്കോട്∙ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമൽസൂര്യയ്ക്ക് (27) പിന്നിൽ ലഹരി റാക്കറ്റെന്ന് എക്സൈസ്. ഓൺലൈൻ വഴി അമലും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയിരുന്നതായി എക്സൈസ് കണ്ടെത്തി. അമലിന്റെ മൃതദേഹത്തിന് അടുത്ത് അബോധാവസ്ഥയിലുണ്ടായിരുന്ന മൻസൂർ, ഷാഫി എന്നീ സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെയാണു ലഹരി റാക്കറ്റിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തലശേരിയിൽനിന്ന് ഗുളിക രൂപത്തിൽ ലഹരിമരുന്ന് ഇവർ വാങ്ങിയിരുന്നതായും കൊയിലാണ്ടി സ്റ്റേഡിയത്തിൽവച്ച് ലഹരിമരുന്ന് പായ്ക്ക് ചെയ്തെന്നും എക്സൈസ് കണ്ടെത്തി. വ്യാജ മേൽവിലാസത്തിലായിരുന്നു ലഹരിമരുന്ന് വാങ്ങിയിരുന്നത്. ഒരുഗ്രാം ലഹരിമരുന്നിന് ഏഴായിരം രൂപയോളമാണ് ചെലവാക്കിയത്. പുതിയ കണ്ടെത്തലുകൾക്കു പിന്നാലെ സ്റ്റേഡിയത്തിലും പോസ്റ്റ് ഓഫിസിന് സമീപത്തെ വഴിയോര വിശ്രമ കേന്ദ്രത്തിന് സമീപവും കുറുവങ്ങാട് വരകുന്നിലും എക്സൈസ് പരിശോധന നടത്തി.
അമൽസൂര്യയുടെ പോസ്റ്റ്മോർട്ടത്തിൽ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് അമലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിരുന്നു.