തൃശൂർ∙ ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43) ആണ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ ഇരിങ്ങാലക്കുട–ചാലക്കുടി സംസ്ഥാനപാതയിലെ മെറീന ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിലാണ് സംഭവം ഉണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പമ്പിലെത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടു. കുപ്പിയിൽ പെട്രോൾ നൽകാൻ വിസമ്മതിച്ച ജീവനക്കാരൻ ഇയാളോട് കാൻ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു. ജീവനക്കാരൻ മറ്റൊരു വാഹനത്തിൽ പെട്രോൾ അടിക്കാൻ നീങ്ങിയ സമയം നോക്കി ഇയാൾ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ADVERTISEMENT

പമ്പിലെ ജീവനക്കാർ ഉടൻ തന്നെ തീകെടുത്തുകയും പൊള്ളലേറ്റ ഇയാളെ മറീന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.  തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് നിഗമനം. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

A man who tried to commit suicide at a petrol pump in Iringalakuda, Thrissur, died