തിരുവനന്തപുരം∙ രാഷ്ട്രപതിയെ സിപിഎം വിചാരണയ്ക്കു വിധേയമാക്കുന്നതിൽ അദ്ഭുതമില്ലെന്ന് ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. എൻഡിഎ ഗോത്ര വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രാഷ്ട്രപതിയെ സിപിഎം വിചാരണയ്ക്കു വിധേയമാക്കുന്നതിൽ അദ്ഭുതമില്ലെന്ന് ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. എൻഡിഎ ഗോത്ര വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക്  നിർദേശിച്ചപ്പോൾ തന്നെ സിപിഎം എതിർത്തിരുന്നു. ആദിവാസികളോടും സ്ത്രീകളോടുമുള്ള സിപിഎമ്മിന്‍റെ അസഹിഷ്ണുതയാണ് ഇപ്പോഴത്തെ കേസിനു പിന്നില്‍. ചരിത്രത്തിൽ ആദ്യമായല്ല രാഷ്ട്രപതി ബില്ലുകൾ തടഞ്ഞുവയ്ക്കുന്നത്. എന്നാൽ ആരും രാഷ്ട്രപതിഭവനെ കോടതി കയറ്റാറില്ല. രാഷ്ട്രപതിയെ അപമാനിക്കാനുള്ള സിപിഎം നീക്കം ജനം തള്ളും.

ഗൗരിയമ്മയുടെ പേര് പറഞ്ഞ് വോട്ടുപിടിച്ചിട്ട്, വനിതാ മുഖ്യമന്ത്രി വേണ്ട, പുരുഷൻ മതിയെന്ന നിലപാട് സ്വീകരിച്ചവരാണ് കമ്യൂണിസ്റ്റുകാർ. സിപിഎം പൊളിറ്റ് ബ്യൂറോയിൽ പോലും ദലിതരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തിയത് സമീപകാലത്ത് മാത്രമാണ്. ആദിവാസി ക്ഷേമത്തിനുള്ള കേന്ദ്ര ഫണ്ട് തിരിമറി നടത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ആറ്റിങ്ങലിൽ തന്നെ സ്കോളർഷിപ്പ് ലഭിക്കുന്നില്ലെന്ന് നിരവധി വിദ്യാർഥികൾ പരാതി പറഞ്ഞു. ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്നവർക്ക് സംരക്ഷണം നൽകിയവരാണ് സിപിഎം.

ADVERTISEMENT

1600 രൂപ പെൻഷൻ കൊടുക്കാൻ ഇല്ലാത്തവർ ലക്ഷങ്ങൾ മുടക്കി കേസിനു പോകുന്നതെങ്ങനെയെന്ന് കേരളം ചിന്തിക്കും. ഭാര്യമാർക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള സ്വജനപക്ഷപാത നിയമങ്ങളാണ് രാഷ്ട്രപതി  പിടിച്ചുവച്ചിരിക്കുന്നത്. നിയമസഭയെ അഴിമതിക്കുള്ള കളമാക്കരുതെന്നും വി.മുരളീധരന്‍ പറഞ്ഞു. 

English Summary:

V Murlaeedharan against CPM