മേരിലാൻഡ്∙ യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നതിനു പിന്നാലെ നദിയിൽ വീണവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ആറു പേരെ കാണായിട്ടുണ്ടെന്ന് മേരിലാൻഡ് ഗതാഗത സെക്രട്ടറി അറിയിച്ചു. ഇവർ പാലത്തിൽ നിർമാണത്തിൽ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരാണ്. വാഹനത്തിൽനിന്നു വീണ് ആരെയും കാണാതായിട്ടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. വെള്ളത്തിൽ വീണ രണ്ടു പേരെ അഗ്നിരക്ഷാ സേന രക്ഷിച്ചിരുന്നു. ഇവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേരിലാൻഡ്∙ യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നതിനു പിന്നാലെ നദിയിൽ വീണവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ആറു പേരെ കാണായിട്ടുണ്ടെന്ന് മേരിലാൻഡ് ഗതാഗത സെക്രട്ടറി അറിയിച്ചു. ഇവർ പാലത്തിൽ നിർമാണത്തിൽ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരാണ്. വാഹനത്തിൽനിന്നു വീണ് ആരെയും കാണാതായിട്ടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. വെള്ളത്തിൽ വീണ രണ്ടു പേരെ അഗ്നിരക്ഷാ സേന രക്ഷിച്ചിരുന്നു. ഇവരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടും തണുപ്പിനെ തുടർന്നു കാലാവസ്ഥ പ്രതികൂലമാകുന്നതു തിരച്ചിലിനെ ബാധിക്കുന്നുണ്ട്. നിലവിൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടുത്തെ താപനില.

അപകടത്തെത്തുടർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്കു വീണതായി റിപ്പോർട്ടുണ്ടായിരുന്നു. 50 അടി താഴ്ചയിൽ വരെ കാറുകൾ കിടപ്പുണ്ടെന്നു സോണർ കണ്ടെത്തിയതായും രാജ്യാന്തര മാധ്യമങ്ങൾ വ്യക്തമാക്കി. പുലർച്ചെ സമയമായിരുന്നതും അധികം വാഹനങ്ങൾ പാലത്തിലില്ലാതിരുന്നതുമാണ് അപകടത്തിന്റെ തോത് കുറച്ചത്. അപകടത്തിന് മുൻപ് ജീവനക്കാർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് പാലത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നെന്നും എന്നാൽ കപ്പൽ അമിതവേഗത്തിൽ സഞ്ചരിച്ചിരുന്നതിനാൽ അപകടം ഒഴിവാക്കാനായില്ലെന്നും മേരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു.  കപ്പലിടിച്ചു പാലം തകരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ADVERTISEMENT

പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ (ഇന്ത്യൻ സമയം പകൽ 11.30) ആണ് അപകടം. സിംഗപ്പുർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽപെട്ടത്. സിനർജി മറൈൻ ഗ്രൂപ്പിനാണു കപ്പലിന്റെ മേൽനോട്ട ചുമതല. നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പൽ പാലത്തിന്റെ തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു. മേരിലാൻഡ് സംസ്ഥാനത്തെ പ്രധാനപ്പെട്ട തുറമുഖ നഗരമായ ബാർട്ടിമോറിൽ പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ (2.57 കിലോമീറ്റർ) ദൂരത്തില്‍ നാലുവരിയായാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം.

കപ്പലിന്റെ മുകളിലേക്കാണു പാലം തകര്‍ന്നുവീണത്. ഇടിയുടെ ആഘാതത്തിൽ കപ്പലിനു തീപിടിച്ചു. കപ്പലില്‍ ഉള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ജീവനക്കാർ മുഴുവൻ ഇന്ത്യക്കാരാണെന്നാണു വിവരം. പാലം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. മേരിലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ വെസ് മൂർ അറിയിച്ചു. ബാൾട്ടിമോർ തുറമുഖത്തിനകത്തേക്കും പുറത്തേക്കും ഉള്ള എല്ലാ കപ്പൽ ഗതാഗതവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചു.

ADVERTISEMENT

നദിയിൽ എണ്ണ ചോർച്ച ഉണ്ടാകാൻ സാധ്യതയുണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണെന്നു ബാൾട്ടിമോർ അഗ്നിരക്ഷാസേന മേധാവി അറിയിച്ചു. ഭീകാരാക്രമണമാണെന്ന യാതൊരു സൂചനയുമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. എഫ്ബിഐ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെപ്പറ്റി വിദഗ്ധ പരിശോധന ആരംഭിച്ചു. എഫ്ബിഐ, ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എടിഎഫ്) ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പ്രാദേശിക ഉദ്യോഗസ്ഥരെ സഹായിക്കാൻ രംഗത്തുണ്ട്.

ബാൾട്ടിമോറിൽ കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകരുന്ന ദൃശ്യം. Photo-twitter/rawsalerts
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT