തിരുവനന്തപുരം ∙ കേരള വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. കെ.എസ്‍. അനിലിനെ നിയമിച്ചുകൊണ്ട് ഉത്തരവായി. സർവകലാശാലയുടെ മണ്ണുത്തി ക്യാംപസിൽ ലൈവ്സ്റ്റോക്ക് പ്രൊഡക്‌ഷൻ‌ മാനേജ്മെന്റ് വിഭാഗത്തിൽ പ്രഫസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഡോ. കെ.എസ്‍.അനില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. കെ.എസ്‍. അനിലിനെ നിയമിച്ചുകൊണ്ട് ഉത്തരവായി. സർവകലാശാലയുടെ മണ്ണുത്തി ക്യാംപസിൽ ലൈവ്സ്റ്റോക്ക് പ്രൊഡക്‌ഷൻ‌ മാനേജ്മെന്റ് വിഭാഗത്തിൽ പ്രഫസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഡോ. കെ.എസ്‍.അനില്‍ വിസിയുടെ ചുമതലകൾ നിർവഹിക്കുമെന്ന് ഗവർണറുടെ സെക്രട്ടേറിയറ്റിൽനിന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

രണ്ടാംവർഷ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻ വിസി പി.സി.ശശീന്ദ്രൻ രാജിവച്ചത്. കടുത്ത അതൃപ്തിയെത്തുടർന്ന് ഗവർണറുടെ ഓഫിസിൽനിന്ന് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരികെ പ്രവേശിപ്പിച്ചതാണ് അതൃപ്തിക്ക് കാരണമായത്.

English Summary:

Dr KS Anil Appointed as Vice Chancellor of Kerala Veterinary University

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT