കൊച്ചി∙യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ ഗുരുതര പരുക്കേറ്റ പാർട്ടി നേതാവ് മേഘ രഞ്ജിത് നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയിൽ. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ ഗുരുതര പരുക്കേറ്റ പാർട്ടി നേതാവ് മേഘ രഞ്ജിത് നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയിൽ. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്

ആലപ്പുഴ ഡിവൈഎസ്പി അമിതാധികാരം കാണിച്ചുവെന്നു കാട്ടി അദ്ദേഹത്തെയും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാർക്കിടയിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് പൊലീസ് തന്നെ ക്രൂരമായി മർദിച്ചതെന്ന് മേഘ ഹർജിയില്‍ പറയുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷവും മർദനം തുടർന്നു. 

ADVERTISEMENT

യാതൊരു പ്രകോപനമോ മുന്നറിയിപ്പോ ഇല്ലാതെ പൊലീസ് ആക്രമിക്കുകയായിരുന്നു. തുടർന്ന് ആൾക്കൂട്ടത്തിൽ നിന്ന് മാറി നിന്ന തന്നെ ആലപ്പുഴ ഡിവൈഎസ്പി കഴുത്തിന് ലാത്തി കൊണ്ടടിച്ചു. തല്ലരുതെന്ന് നിരവധി തവണ പറഞ്ഞിട്ടും ലാത്തികൊണ്ട് തലയ്ക്കടിക്കുകയാണ് ഡിവൈഎസ്പി ചെയ്തത് എന്ന് ഹര്‍ജിയിൽ പറയുന്നു. ഇത് തന്റെ മൗലികാവകാശങ്ങളുടെ ലംഘനമെന്നും ഹർജിയിൽ പറയുന്നു.

പൊലീസ് നടപടിയിൽ മേഘയുടെ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കഴുത്തിൽ ഏറ്റ അടി തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ പ്രവർത്തനത്തെ വരെ ബാധിച്ചു. ഇപ്പോഴും തനിയെ എഴുന്നേറ്റിരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ് താനെന്ന് മേഘ ഹർജിയിൽ പറയുന്നു. ഈ അവസ്ഥ ഭേദമാവുക ചുരുക്കമാണെന്നും ഭേദമായാൽ തന്നെ ഏറെക്കാലം പിടിക്കുമെന്നും ഹർജിയിൽ പറയുന്നുണ്ട്. 

English Summary:

Youth Congress Leader Megha Ranjith, seriously injured in police lathi charge, has sought compensation in the court.