വയനാട് പരപ്പൻപാറയിൽ കാട്ടാനയാക്രമണത്തിൽ സ്ത്രീ മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്
വടുവഞ്ചാൽ (വയനാട്)∙ വയനാട്– മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് മരിച്ചത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. മിനിയുടെ ഭർത്താവ് സുരേഷിന് ഗുരുതരമായി പരുക്കേറ്റു. മേപ്പാടിയിൽനിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു.

വടുവഞ്ചാൽ (വയനാട്)∙ വയനാട്– മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് മരിച്ചത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ ഭർത്താവിനൊപ്പം പോയപ്പോഴാണ് സംഭവം.
മിനിയുടെ ഭർത്താവ് സുരേഷിന് ഗുരുതരമായി പരുക്കേറ്റു. മേപ്പാടിയിൽനിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചു. തുടർക്കഥയാകുന്ന കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്.
കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മിനിയുടെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി വിശദീകരിച്ചു.