സംസ്കാര ചടങ്ങിൽ പങ്കെടുക്കണം; അനുമതി തേടി കോടതിയെ സമീപിച്ച് മുക്താർ അൻസാരിയുടെ മകൻ
ന്യൂഡൽഹി∙ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുക്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരി

ന്യൂഡൽഹി∙ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുക്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരി സുപ്രീംകോടതിയെ സമീപിച്ചു. നിലവിൽ കാസ്ഗഞ്ച് ജയിലിൽ തടവിലാണ് അബ്ബാസ് അൻസാരി. ഉത്തർപ്രദേശ് മൗ സദാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്.
ദുഃഖവെള്ളി പ്രമാണിച്ച് കോടതി അവധിയായതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അബ്ബാസിന്റെ അഭിഭാഷകൻ വെക്കേഷൻ ഓഫിസറെ ബന്ധപ്പെട്ടു. ഇ.ഡി റജിസ്റ്റർ ചെയ്ത കേസ്, ഗുണ്ടാആക്രമണം, നിയമം ലംഘിച്ച് ഭാര്യ നിഖത്ത് അൻസാരിയെ ജയിലിൽ വച്ച് കാണുകയും അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തു തുടങ്ങി മൂന്നുകേസുകളാണ് അബ്ബാസിന് എതിരെയുള്ളത്. ഇതിൽ മൂന്നിലും അബ്ബാസിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മുക്താർ അൻസാരി മരിച്ചത്. എന്നാൽ അൻസാരിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി. കഴിഞ്ഞദിവസം രാത്രിയാണ് ഛർദിയെത്തുടർന്ന് അൻസാരിയെ ബന്ദയിലെ റാണി ദുർഗാവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അൽപസമയത്തിനകം മരിച്ചെന്നും ഹൃദയാഘാതമാണു കാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.