‘വഴിയിലൂടെ നടക്കവേ മുഖത്തടിച്ചു; ന്യൂയോർക്കിൽ അതിക്രമം തുടർക്കഥ’; വിഡിയോ പങ്കിട്ട് വിമർശിച്ച് മസ്ക്
വാഷിങ്ടൻ ∙ യുഎസിലെ ന്യൂയോർക്ക് അടക്കമുള്ള പ്രധാന നഗരങ്ങളിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് തടയിടാൻ അധികൃതർക്ക് കഴിയുന്നില്ലെന്ന്

വാഷിങ്ടൻ ∙ യുഎസിലെ ന്യൂയോർക്ക് അടക്കമുള്ള പ്രധാന നഗരങ്ങളിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് തടയിടാൻ അധികൃതർക്ക് കഴിയുന്നില്ലെന്ന് ടെസ‍്‍ല സിഇഒ ഇലോൺ മസ്ക്. ന്യൂയോർക്കിലെ തെരുവിൽ നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ വിഡിയോകൾ പോസ്റ്റ് ചെയ്തു വനിത ടിക്ടോക് താരം രംഗത്തു വന്നതിനു പിന്നാലെയാണ് പരാമർശം. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ന്യൂയോർക്ക് അധികൃതർക്കെതിരെ മസ്ക് രംഗത്തു വന്നത്.
‘‘ന്യൂയോർക്കിലും മറ്റു പ്രധാന നഗരങ്ങളിലും വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ അധികൃതർക്ക് കഴിയുന്നില്ല. ഇത് സ്ത്രീകൾക്കെതിരെ തെരുവിൽ അതിക്രമങ്ങൾ അഴിച്ചുവിടാൻ കുറ്റവാളികൾക്ക് പ്രചോദനം നൽകുകയാണ്. ജനങ്ങൾക്ക് തെരുവിലൂടെ സമാധാനമായി നടക്കാൻ ഗവർണർ നാഷനൽ ഗാർഡുകളുടെ സഹായം തേടണം.’’– മസ്ക് എക്സിൽ കുറിച്ചു.
ന്യൂയോർക്കിലെ തെരുവുകളിൽ നിരന്തരം ആക്രമണം നേരിടുന്നെന്നാണ് ടിക്ടോക് താരം ആശങ്ക പങ്കുവച്ചത്. എന്തും ചെയ്യാമെന്നുള്ള ക്രിമിനലുകളുടെ ധാർഷ്ട്യമാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ അരങ്ങേറാൻ കാരണമെന്നും അവർ പറഞ്ഞു. പത്തു ലക്ഷത്തോളം ഫോളോവേഴ്സുള്ള ഹാലി കേറ്റ് എന്ന ടിക് ടോക് ഇൻഫ്ലുവൻസർ പറഞ്ഞത് മാൻഹാറ്റനിലെ ഒരു വഴിയിലൂടെ നടക്കുമ്പോൾ ഒരാൾ വെറുതെ വന്ന് മുഖത്തടിച്ചു എന്നാണ്. ഇവർ പങ്കുവച്ച വിഡിയോ 46 മില്യൻ ആളുകളാണ് കണ്ടത്.