‘മുംബൈയിലെ 5 സീറ്റിലും മത്സരിക്കും’: 22 സീറ്റിൽ മത്സരിക്കാൻ ശിവസേന ഉദ്ധവ് വിഭാഗം, വിട്ടുവീഴ്ചയില്ല
മുംബൈ∙ മഹാവികാസ് അഘാഡിയിൽ തർക്കമുള്ള സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശിവസേന. 22 സീറ്റുകളിൽ മത്സരിക്കുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം വ്യക്തമാക്കി. നേരത്തെ 17 സീറ്റുകളിൽ ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മുംബൈയിലെ അഞ്ചു സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്

മുംബൈ∙ മഹാവികാസ് അഘാഡിയിൽ തർക്കമുള്ള സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശിവസേന. 22 സീറ്റുകളിൽ മത്സരിക്കുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം വ്യക്തമാക്കി. നേരത്തെ 17 സീറ്റുകളിൽ ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മുംബൈയിലെ അഞ്ചു സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിവേസന. ‘‘മുംബൈയിൽ ഞങ്ങൾക്ക് 5 സീറ്റുണ്ട്. നോർത്ത് മുംബൈ, താനെ, കല്യാൺ, പാൽഗർ, ജാൽഗൺ സീറ്റുകളില്‍ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. ’’–ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
നേരത്തെ 17 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ലക്ഷ്യമിട്ടിരുന്ന സാംഗ്ലി, മുംബൈ നഗരത്തിലെ സീറ്റുകളിലും ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി 5 സീറ്റുകളിൽ കൂടി മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.