ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ബിജെപിയിൽ
മുംബൈ∙ കോൺഗ്രസ് നേതാവും മുൻ ലോക്സഭ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ബിജെപിയിൽ ചേർന്നു. ഉദ്ഗിറിലെ ലൈഫ്കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ചെയർപേഴ്സൺ ആണ് അർച്ചന. കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണ് അർച്ചനയുടെ ഭർത്താവ് ശൈലേഷ് പാട്ടീൽ ‘‘രാഷ്ട്രീയ മണ്ഡലത്തിൽ ജോലി

മുംബൈ∙ കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ബിജെപിയിൽ ചേർന്നു. ഉദ്ഗിറിലെ ലൈഫ്കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ചെയർപേഴ്സൺ ആണ് അർച്ചന. കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണ് അർച്ചനയുടെ ഭർത്താവ് ശൈലേഷ് പാട്ടീൽ
‘‘രാഷ്ട്രീയ മണ്ഡലത്തിൽ ജോലി ചെയ്യുന്നതിന് വേണ്ടിയാണ് ഞാൻ ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി മോദി അവതരിപ്പിച്ച നാരി ശക്തി എന്നെ വല്ലാതെ സ്വാധീനിച്ചു. അത് സ്ത്രീകൾക്കും തുല്യ അവസരം നൽകുന്നതാണ്. ’’ അർച്ചന പറയുന്നു.
കോൺഗ്രസിൽ താൻ ഔദ്യോഗിക അംഗത്വം എടുത്തിരുന്നില്ലെന്നും അർച്ചന പറഞ്ഞു. ബിജെപിയുടെ പ്രത്യയശാസ്ത്രമാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്നും അവർ വ്യക്തമാക്കി. വെള്ളിയാഴ്ച ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസുമായി അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ മന്ത്രി ബസവരാജ് മുരുംകറിനൊപ്പം ബിജെപിയിൽ അംഗത്വം സ്വീകരിക്കാനാണ് അർച്ചന തീരുമാനിച്ചിരുന്നതെങ്കിലും മകളുടെ വിവാഹത്തെ തുടർന്ന് ഇരുവരും പദ്ധതി മാറ്റുകയായിരുന്നു.