കനയ്യയ്ക്കും പപ്പു യാദവിനും സീറ്റില്ല; ബിഹാറിലെ 40 മണ്ഡലങ്ങളിൽ 26ലും ആർജെഡി
പട്ന ∙ ബിഹാറിൽ ഇന്ത്യാ സഖ്യത്തിന്റെ സീറ്റു വിഭജനത്തിൽ സിംഹഭാഗവും സ്വന്തമാക്കി ആർജെഡി. ബിഹാറിലെ 40 സീറ്റുകളിൽ ആർജെഡി 26, കോൺഗ്രസ് 9, സിപിഐ

പട്ന ∙ ബിഹാറിൽ ഇന്ത്യാ സഖ്യത്തിന്റെ സീറ്റു വിഭജനത്തിൽ സിംഹഭാഗവും സ്വന്തമാക്കി ആർജെഡി. ബിഹാറിലെ 40 സീറ്റുകളിൽ ആർജെഡി 26, കോൺഗ്രസ് 9, സിപിഐ (എംഎൽ) 3, സിപിഐ 1, സിപിഎം 1 എന്നിങ്ങനെയാണ് സീറ്റ് വിഭജിച്ചത്. കോൺഗ്രസ് നേതൃത്വം കനയ്യ കുമാർ, പപ്പു യാദവ് എന്നിവർക്കായി കണ്ടുവച്ച സീറ്റുകളൊന്നും കിട്ടിയില്ല.
കനയ്യ കുമാറിനു സ്വാധീനമുള്ള ബേഗുസരായി മണ്ഡലം സിപിഐ ചോദിച്ചു വാങ്ങി. പപ്പു യാദവിനു ജയസാധ്യതയുള്ള പുർണിയ, മധേപുര, സുപോൽ മണ്ഡലങ്ങൾ ആർജെഡി കയ്യടക്കി. പുർണിയ മണ്ഡലത്തിൽ പപ്പു യാദവ് വിമത സ്ഥാനാർഥിയായി മത്സരിക്കാനും സാധ്യതയുണ്ട്. കോൺഗ്രസിനു ലഭിച്ച മണ്ഡലങ്ങൾ: കിഷൻഗഞ്ച്, കതിഹാർ, ഭാഗൽപുർ, മുസഫർപുർ, സമസ്തിപുർ, പശ്ചിം ചമ്പാരൻ, പട്ന സാഹിബ്, സസാറാം, മഹാരാജ് ഗഞ്ച്.