ADVERTISEMENT

പട്ന ∙ ബിഹാറിൽ ഇന്ത്യാ സഖ്യത്തിന്റെ സീറ്റു വിഭജനത്തിൽ സിംഹഭാഗവും സ്വന്തമാക്കി ആർജെഡി. ബിഹാറിലെ 40 സീറ്റുകളിൽ ആർജെഡി 26, കോൺഗ്രസ് 9, സിപിഐ (എംഎൽ) 3, സിപിഐ 1, സിപിഎം 1 എന്നിങ്ങനെയാണ് സീറ്റ് വിഭജിച്ചത്. കോൺഗ്രസ് നേതൃത്വം കനയ്യ കുമാർ, പപ്പു യാദവ് എന്നിവർക്കായി കണ്ടുവച്ച സീറ്റുകളൊന്നും കിട്ടിയില്ല. 

കനയ്യ കുമാറിനു സ്വാധീനമുള്ള ബേഗുസരായി മണ്ഡലം സിപിഐ ചോദിച്ചു വാങ്ങി. പപ്പു യാദവിനു ജയസാധ്യതയുള്ള പുർണിയ, മധേപുര, സുപോൽ മണ്ഡലങ്ങൾ ആർജെഡി കയ്യടക്കി. പുർണിയ മണ്ഡലത്തിൽ പപ്പു യാദവ് വിമത സ്ഥാനാർഥിയായി മത്സരിക്കാനും സാധ്യതയുണ്ട്. കോൺഗ്രസിനു ലഭിച്ച മണ്ഡലങ്ങൾ: കിഷൻഗഞ്ച്, കതിഹാർ, ഭാഗൽപുർ, മുസഫർപുർ, സമസ്തിപുർ, പശ്ചിം ചമ്പാരൻ, പട്ന സാഹിബ്, സസാറാം, മഹാരാജ് ഗഞ്ച്. 

English Summary:

RJD to contest 26 seats in Bihar, Congress 9 as INDIA seals seat-sharing deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com