കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാന് കപ്പലിലെ പാക്ക് പൗരന്മാര്ക്ക് രക്ഷകരായി ഇന്ത്യന്‍ നാവികസേന
ന്യൂഡൽഹി∙ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധനക്കപ്പൽ 12 മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെ മോചിപ്പിച്ചതായി ഇന്ത്യൻ നാവികസേന. കപ്പൽജീവനക്കാരായ 23 പാക്കിസ്ഥാൻ പൗരന്മാരെയും രക്ഷിച്ചതായി നാവികസേന വക്താവ് ഔദ്യോഗികമായി അറിയിച്ചു. വ്യാഴാഴ്ചയാണ് കടൽക്കൊള്ളക്കാർ 'അൽ കമ്പാർ' എന്നകപ്പൽ റാഞ്ചിയത്. 9

ന്യൂഡൽഹി∙ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധനക്കപ്പൽ 12 മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെ മോചിപ്പിച്ചതായി ഇന്ത്യൻ നാവികസേന. കപ്പൽ ജീവനക്കാരായ 23 പാക്കിസ്ഥാൻ പൗരന്മാരെയും രക്ഷിച്ചതായി നാവികസേന വക്താവ് ഔദ്യോഗികമായി അറിയിച്ചു. വ്യാഴാഴ്ചയാണ് കടൽക്കൊള്ളക്കാർ 'അൽ കമ്പാർ' എന്ന കപ്പൽ റാഞ്ചിയത്. 9 പേരാണ് കടൽക്കൊള്ളക്കാരുടെ സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഇതു സംബന്ധിച്ച വിവരം ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചത്.
സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎൻഎസ് സുമേധ, ഐഎൻഎസ് ത്രിശൂൽ എന്നീ നാവികസേന കപ്പലുകൾ വിവരം ലഭിച്ച ഉടൻ മോചന പ്രവർത്തനത്തിൽ ഏർപ്പെട്ടു. സായുധരായ 9 കടൽക്കൊള്ളക്കാരും വൈകുന്നേരത്തോടെ കീഴടങ്ങി. സംഭവസമയത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ ഏദൻ ഉൾക്കടലിനടുത്ത സൊകോത്ര ദ്വീപ്‍ സമൂഹത്തിൽ നിന്നും ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു മത്സ്യബന്ധന കപ്പൽ.
സമുദ്ര സുരക്ഷയും നാവികരുടെ സുരക്ഷയും ഉറപ്പാക്കാൻ, അവർ ഏത് രാജ്യക്കാരാണെങ്കിലും ശരി, തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ നാവികസേന പറഞ്ഞു. ഇതിനായി കടൽകൊള്ളക്കാർക്കെതിരെ ‘ഓപറേഷൻ സങ്കൽപ്’ എന്ന പേരിൽ പ്രവർത്തനവുമായി നാവികസേന മുന്നോട്ടുപോകുമെന്നും അധികൃതർ അറിയിച്ചു.