തിരുവനന്തപുരം∙ വ്യവഹാരം നടത്തി തറവാട് മുടിച്ച ചില കാരണവന്‍മാരെപ്പോലെയാണ് പിണറായി വിജയനെന്ന് ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ.മറിയക്കുട്ടിമാര്‍ക്ക് 1600 രൂപ പെൻഷൻ കൊടുക്കാൻ നിവൃത്തിയില്ല എന്ന് പറയുന്നവരാണ് നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ അഭിഭാഷകർക്ക് നല്‍കുന്നതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വ്യവഹാരം നടത്തി തറവാട് മുടിച്ച ചില കാരണവന്‍മാരെപ്പോലെയാണ് പിണറായി വിജയനെന്ന് ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ. മറിയക്കുട്ടിമാര്‍ക്ക് 1600 രൂപ  പെൻഷൻ കൊടുക്കാൻ നിവൃത്തിയില്ല എന്ന് പറയുന്നവരാണ് നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ അഭിഭാഷകർക്ക് നല്‍കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ  കടമെടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട്  കേസ് വാദിക്കാൻ  കപിൽ സിബലിന് രണ്ടുകോടി നല്‍കിയ സർക്കാരാണ് പിണറായിയുടേത്. നരേന്ദ്ര മോദിക്കെതിരായുള്ള രാഷ്ട്രീയ പ്രചാരണത്തിന് മാത്രമായാണ് ഈ പണം ചെലവഴിക്കുന്നത്. രാഷ്ട്രപതിക്കെതിരായി കൊടുത്ത കേസിനും ഇനി കോടികൾ ചിലവാകും. പിണറായി സര്‍ക്കാരിന്‍റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ  ഭരണത്തിനെതിരായ വിധിയാവും ഈ തിരഞ്ഞെടുപ്പെന്നും മുരളീധരന്‍ പറഞ്ഞു. 

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സദ്ഭരണത്തിനുള്ള  അംഗീകാരമാകും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് രാജ്യത്തിന് ബോധ്യമുണ്ട്. അത്തരമൊരു വിശ്വാസം ഇന്ത്യയൊട്ടാകെയുണ്ട്. അത് കേരളത്തിലും പ്രതിഫലിക്കും. ആ പ്രതിഫലനം ആറ്റിങ്ങലിലും ഉണ്ടാകുമെന്നും വി.മുരളീധരൻ പറഞ്ഞു. 

English Summary:

V Muraleedharan against LDF Government