‘വിഷമം പങ്കുവച്ചു, ഒരുമിച്ച് പോരാടും’: കൂടിക്കാഴ്ച നടത്തി കേജ്രിവാളിന്റെയും ഹേമന്ത് സോറന്റെയും ഭാര്യമാർ
ന്യൂഡൽഹി ∙ ഇ.ഡിയുടെ അറസ്റ്റിനു പിന്നാലെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളും ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന

ന്യൂഡൽഹി ∙ ഇ.ഡിയുടെ അറസ്റ്റിനു പിന്നാലെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളും ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും കൂടിക്കാഴ്ച നടത്തി. കേജ്‌രിവാളും ഹേമന്ത് സോറനും ജയിലിൽ കഴിയുന്നതിനിടെയാണ് ഇരുവരും ഡൽഹിയിൽ കണ്ടത്. ജാർഖണ്ഡില്‍ നടന്ന അതേ സംഭവമാണ് ഡൽഹിയിൽ ആവർത്തിച്ചതെന്നും ഇതിനെതിരെ ഒരുമിച്ച് പോരാടുമെന്നും കൽപന സോറൻ പറഞ്ഞു.
‘‘എന്റെ ഭർത്താവ് ഹേമന്ത് സോറനെ അറസ്റ്റു ചെയ്തതിനു ശേഷം അരവിന്ദ് കേജ്‌രിവാളിനെയും അറസ്റ്റു ചെയ്തു. ജാർഖണ്ഡ് മുഴുവനായും സുനിത കേജ്‌രിവാളിനൊപ്പം നില്‍ക്കും. ഞങ്ങളുടെ വിഷമം പരസ്പരം പങ്കുവയ്ക്കുകയാണ്. ഈ പോരാട്ടം ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ഞങ്ങളുടെ തീരുമാനം’’ –കൽപന വ്യക്തമാക്കി.
ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് കേജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. ജാർഖണ്ഡിലെ 600 കോടിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ജാർഖണ്ഡ് മുക്തി മോർച്ച നേതാവു കൂടിയായ ഹേമന്ത് സോറനെ അറസ്റ്റു ചെയ്തത്. അറസ്റ്റിനു തൊട്ടുമുൻപു ഹേമന്ത് സോറൻ രാജിവച്ചതിനാൽ ചംപയ് സോറനാണ് നിലവിൽ ജാർഖണ്ഡിൽ മുഖ്യമന്ത്രി പദം വഹിക്കുന്നത്.