കോഴിക്കോട്ട് ഐടി ഉദ്യോഗസ്ഥനിൽനിന്ന് 41 ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റിൽ
കോഴിക്കോട് ∙ വടകരയിൽ ഐടി ഉദ്യോഗസ്ഥനിൽനിന്നും ഓൺലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് മാളൂർ കരേറ്റ ജാസ് വിഹാറിൽ ഷഹൽ

കോഴിക്കോട് ∙ വടകരയിൽ ഐടി ഉദ്യോഗസ്ഥനിൽനിന്നും ഓൺലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് മാളൂർ കരേറ്റ ജാസ് വിഹാറിൽ ഷഹൽ സനജ് മല്ലിക്കറാണ്(24) അറസ്റ്റിലായത്. കരിമ്പനപ്പാലത്ത് താമസിക്കുന്ന ബാലുശേരി സ്വദേശിയായ യുവാവിന്റെ കയ്യിൽ നിന്നാണ് പല ഘട്ടമായി പണം തട്ടിയെടുത്തത്. തട്ടിപ്പിലെ ബാക്കി കണ്ണികൾക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓൺലൈൻ മുഖേന പാർട് ടൈം ബെനിഫിറ്റ് സ്കീമിന്റെ പേരിൽ പണം നിക്ഷേപിച്ചാണ് ഐടി ഉദ്യോഗസ്ഥൻ കെണിയിൽപ്പെട്ടത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത ലാഭം കൃത്യമായി കിട്ടിയപ്പോൾ കൂടുതൽ പണം നിക്ഷേപിക്കുകയായിരുന്നു. ഇതു മുഴുവൻ നഷ്ടപ്പെട്ടപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്.
ഫണ്ട് ഇടപാടുമായി ബന്ധപ്പെട്ട് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ 5 ലക്ഷം രൂപ ബാങ്കിൽനിന്നു പിൻവലിച്ചത് പ്രതിയാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൂത്തുപറമ്പിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽവച്ച് ഇൻസ്പെക്ടർ ടി.പി.സുമേഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.