മൂന്നുദിവസത്തിനുള്ളിൽ കോൺഗ്രസിന് ലഭിച്ചത് 3,567 കോടിയുടെ ആദായനികുതി നോട്ടിസ്
ന്യൂഡൽഹി∙ ആദായാനികുതി വകുപ്പിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് മൂന്നുദിവസത്തിനുള്ളിൽ ലഭിച്ചത് 3,567 കോടി രൂപ അടയ്ക്കാനുള്ള മൂന്നു നോട്ടിസ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടയിലാണ് പാർട്ടിയെ സമ്മർദ്ദത്തിലാക്കി കോടികളുടെ നോട്ടിസുമായി ആദായ നികുതി വകുപ്പ് പാർട്ടിയെ വേട്ടയാടുന്നത്.

ന്യൂഡൽഹി∙ ആദായാനികുതി വകുപ്പിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് മൂന്നുദിവസത്തിനുള്ളിൽ ലഭിച്ചത് 3,567 കോടി രൂപ അടയ്ക്കാനുള്ള മൂന്നു നോട്ടിസ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടയിലാണ് പാർട്ടിയെ സമ്മർദ്ദത്തിലാക്കി കോടികളുടെ നോട്ടിസുമായി ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
‘‘മൂന്നുദിവസം കൊണ്ട് 3,567.3 കോടി രൂപയുടെ മൂന്നുനോട്ടിസുകളാണ് കോൺഗ്രസിന് ലഭിച്ചത്. കോൺഗ്രസ് അക്കൗണ്ടിൽ നിന്ന് പിടിച്ച 135 കോടി രൂപയ്ക്ക് പുറമേയാണിത്. കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപി ലക്ഷ്യത്തിന് കുടപിടിക്കുന്ന, കൂറോടെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥരോട് ബിജെപി നന്ദി പറയണം.’’ കോൺഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തൻഖ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിന് വേണ്ടി ബിജെപി സ്വീകരിച്ചിരിക്കുന്ന നടപടി തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ടിസിന് പുറമേ, കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ നിന്ന് 135 കോടി പിടിച്ചെടുത്ത നടപടിക്കെതിരെ പാർട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. 2018–19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ താമസിച്ചതിന് പിഴയടക്കമാണ് 135 കോടി രൂപ പിടിച്ചെടുത്തത്. 1993 - 94 ൽ 54 കോടി, 2014 - 15 ൽ 663.05 കോടി, 2015 - 16ൽ 663.89 കോടി, 2016 - 17ൽ 182 കോടി, 417. 31, 2017 - 18ൽ 179 കോടി, 2018 - 19ൽ 918 കോടി, 2019 –20ൽ 490 കോടി എന്നിങ്ങനെയാണ് കോൺഗ്രസിന് നോട്ടിസ് നൽകിയിരുക്കുന്നത്.
1994–95 സാമ്പത്തിക വർഷത്തിലെ ആദായനികുതി കുടിശ്ശികയായി 53 കോടി രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. അടുത്തിടെ വീണ്ടും വീണ്ടും നോട്ടിസ് ലഭിച്ചതോടെ എല്ലാ നോട്ടിസുകളും ഒരുമിച്ച് സുപ്രീംകോടതിയിലെത്തിക്കാനാണ് കോൺഗ്രസ് നീക്കം