ന്യൂഡൽഹി ∙ ഇന്ത്യാ സഖ്യ റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കൾ. ബിജെപി മായയിൽ അകപ്പെട്ടിരിക്കുകയാണെന്നും സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാന്‍ രാമന്

ന്യൂഡൽഹി ∙ ഇന്ത്യാ സഖ്യ റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കൾ. ബിജെപി മായയിൽ അകപ്പെട്ടിരിക്കുകയാണെന്നും സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാന്‍ രാമന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യാ സഖ്യ റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കൾ. ബിജെപി മായയിൽ അകപ്പെട്ടിരിക്കുകയാണെന്നും സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാന്‍ രാമന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യാ സഖ്യ റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കൾ. ബിജെപി മായയിൽ അകപ്പെട്ടിരിക്കുകയാണെന്നും സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാന്‍ രാമന് പണമോ അധികാരമോ ഉണ്ടായിരുന്നില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘ബിജെപി മായയിൽ അകപ്പെട്ടിരിക്കുകയാണ്. ആയിരം വർഷം പഴക്കമുള്ള ഒരു കഥയും അതിലെ സന്ദേശവും അവരെ ഓർമിപ്പിക്കുകയാണ്. ഭഗവാൻ രാമൻ സത്യത്തിനു വേണ്ടി പോരാടുമ്പോൾ അദ്ദേഹത്തിനു പണമോ അധികാരമോ ഉണ്ടായിരുന്നില്ല. എന്നാൽ രാവണന് പണവും അധികാരവും സൈന്യവുമുണ്ടായിരുന്നു. സത്യം, പ്രതീക്ഷ, വിശ്വാസം, ക്ഷമ, ധൈര്യം എന്നിവയായിരുന്നു ഭഗവാൻ രാമനുണ്ടായിരുന്നത്’’ –പ്രിയങ്ക പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപത്യം ഇഷ്ടപ്പെടുന്നയാളാണെന്നും ബിജെപിയും ആർഎസ്എസും വിഷം പോലെയാണെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ‘‘ജനാധിപത്യമാണോ ഏകാധിപത്യമാണോ വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കണം. സ്വേഛാധിപത്യത്തെ പിന്തുണയ്ക്കുന്നവരെ രാജ്യത്തുനിന്ന് ചവിട്ടി പുറത്താക്കണം. ബിജെപിയും ആർഎസ്എസും വിഷം പോലെയാണ്. രുചിച്ചു നോക്കാൻ ശ്രമിച്ചാൽ പോലും നിങ്ങൾ മരണപ്പെടും.

ADVERTISEMENT

കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ എന്നോട് പ്രചാരണത്തെക്കുറിച്ച് ചോദിച്ചു. പ്രചാരണത്തിനുള്ള കോണ്‍ഗ്രസിന്റെ പണം കളവുപോയെന്ന് മറുപടി നൽകി. കോൺഗ്രസിന് 3500 കോടിയിലധികം ഇൻകം ടാക്സ് ബാധ്യതയാണ് അടിച്ചേൽപിച്ചത്. ഇത്രയും വലിയ ബാധ്യത പാർട്ടിയെ വരിഞ്ഞു മുറുക്കിയിരിക്കുന്നു’’ –ഖർഗെ പറഞ്ഞു.

ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയിലെ വേദിയിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവർ. ചിത്രം : രാഹുൽ ആർ. പട്ടം ∙ മനോരമ
ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ റാലിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പ്രസംഗിക്കുന്നു. ചിത്രം : രാഹുൽ ആർ. പട്ടം ∙ മനോരമ

പ്രതിപക്ഷ പാർട്ടികൾക്കു നേരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഇന്ത്യാ സഖ്യം മുന്നണിയിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനവുമായി ഡൽഹിയിൽ ഒത്തുചേർന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിങ്, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി, ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ, എൻസിപി നേതാവ് ശരദ് പവാർ, ഡൽഹി മന്ത്രി അതിഷി മർലേന, സിപിഎം സെക്രട്ടറി ജനറല്‍ സീതാറാം യച്ചൂരി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കൾ റാലിയിൽ പങ്കെടുത്തു.

English Summary:

When Lord Ram was fighting for the truth, he did not have power or resources: Priyanka Gandhi