കോൺഗ്രസിന് ആശ്വാസം; ആദായ നികുതി കുടിശികയിൽ ഉടൻ നടപടിയില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ ഉറപ്പ്
ന്യൂഡൽഹി∙ കോൺഗ്രസിനെതിരെ 3500 കോടി രൂപയുടെ ആദാനികുതി കുടിശികയിൽ ഉടൻ നടപടി സ്വീകരിക്കില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ ഉറപ്പ്. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈ 24ലേക്ക് മാറ്റി. അതിനിടെ ആദായനികുതി വകുപ്പിന്റെ നടപടിയുണ്ടായാൽ കോൺഗ്രസിന് കോടതിയെ സമീപിക്കാം. തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ

ന്യൂഡൽഹി∙ കോൺഗ്രസിനെതിരെ 3500 കോടി രൂപയുടെ ആദാനികുതി കുടിശികയിൽ ഉടൻ നടപടി സ്വീകരിക്കില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ ഉറപ്പ്. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈ 24ലേക്ക് മാറ്റി. അതിനിടെ ആദായനികുതി വകുപ്പിന്റെ നടപടിയുണ്ടായാൽ കോൺഗ്രസിന് കോടതിയെ സമീപിക്കാം. തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കരുതെന്നായിരുന്നു കോൺഗ്രസ് ആവശ്യം. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്നും കോൺഗ്രസ് സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അത്തരത്തിലുള്ള നടപടികളിലേക്ക് പോകുന്നില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ ഉറപ്പുനൽകി.
ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കോൺഗ്രസ്, സിപിഐ, സിപിഎം, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്.