താരിഖ് അൻവറിനെ കത്തിഹാറിൽ സ്ഥാനാർഥിയാക്കി കോൺഗ്രസ്; ആന്ധ്രാ നിയമസഭയിലേക്കുള്ള പട്ടികയും പുറത്ത്
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്താംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 17 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ കത്തിഹാറിൽ മുതിർന്ന നേതാവായ താരിഖ് അൻവർ മത്സരിക്കും. കിഷൻ ഗഞ്ചിൽ മുഹമ്മദ് ജാവേദാണ് സ്ഥാനാർഥി. വൈ.എസ്.ശർമ്മിള അന്ധ്രാപ്രദേശിലെ കടപ്പയിലും എം.എം.പള്ളം

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്താംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 17 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. ബിഹാറിലെ കത്തിഹാറിൽ മുതിർന്ന നേതാവായ താരിഖ് അൻവർ മത്സരിക്കും. കിഷൻ ഗഞ്ചിൽ മുഹമ്മദ് ജാവേദാണ് സ്ഥാനാർഥി. ബംഗാളിലെ ഡാർജലിങ്ങിൽ ഡോ. മുനീഷ് തമാങ് ആണ് സ്ഥാനാർഥി.
വൈ.എസ്.ശർമ്മിള അന്ധ്രാപ്രദേശിലെ കടപ്പയിലും എം.എം.പള്ളം രാജു കാക്കിനഡയിലും മത്സരിക്കും. ഒഡീഷയിലെ എട്ടു സീറ്റുകളിലും ആന്ധ്രാപ്രദേശിലെ അഞ്ച് സീറ്റുകളിലും ബിഹാറിലെ മൂന്നു സീറ്റുകളിലും പശ്ചിമ ബംഗാളിലെ ഒരു സീറ്റിലുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
അതേസമയം, ആന്ധ്രാ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടികയും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 114 സ്ഥാനാർഥികളുടെ പേരാണ് പട്ടികയിൽ ഉള്ളത്.