കരുവന്നൂര്‍: പി.കെ.ബിജുവിനെയും പി.കെ.ഷാജനെയും ചോദ്യംചെയ്യും
കൊച്ചി∙ കരുവന്നൂര്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവിനെയും പി.കെ.ഷാജനെയും ചോദ്യംചെയ്യും. ബിജു വ്യാഴാഴ്ചയും ഷാജന്‍ വെള്ളിയാഴ്ചയും ഹാജരാകണമെന്ന് ഇ.ഡി. നോട്ടിസ് അയച്ചു. കരുവന്നൂര്‍ കേസില്‍ പാര്‍ട്ടി അന്വേഷണസമിതി അംഗങ്ങളാണ് ഇരുവരും. സമിതി റിപ്പോര്‍ട്ട് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും

കൊച്ചി∙ കരുവന്നൂര്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജുവിനെയും പി.കെ.ഷാജനെയും ചോദ്യംചെയ്യും. ബിജു വ്യാഴാഴ്ചയും ഷാജന്‍ വെള്ളിയാഴ്ചയും ഹാജരാകണമെന്ന് ഇ.ഡി. നോട്ടിസ് അയച്ചു. കരുവന്നൂര്‍ കേസില്‍ പാര്‍ട്ടി അന്വേഷണസമിതി അംഗങ്ങളാണ് ഇരുവരും. സമിതി റിപ്പോര്‍ട്ട് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ജില്ലാ സെക്രട്ടറി കൈമാറിയിരുന്നില്ല.
കരുവന്നൂർ കേസിൽ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം.എം. വർഗീസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. മുൻ മന്ത്രി എ.സി. മൊയ്തീൻ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ എന്നിവർക്കെതിരെ നേരത്തേ അന്വേഷണം നടന്നിരുന്നു. മുൻ എംപിയായ സിപിഎം നേതാവിന് കേസിൽ പ്രതിയായ സതീഷ് കുമാറഉമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി. കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലയാണ് ബിജുവിന് നോട്ടിസ് നൽകിയിരിക്കുന്നത്.
കൂടാതെ കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്ന ഇഡിയുടെ നിലപാടും ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര ധനവകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവർക്കു കൈമാറിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംസ്ഥാനത്തു സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ പാർട്ടിക്കുള്ള രഹസ്യ നിക്ഷേപം സംബന്ധിച്ചു റിസർവ് ബാങ്ക് വിശദമായ അന്വേഷണം നടത്തണമെന്നും ഇ.ഡി ശുപാർശ ചെയ്തുവെന്നാണു സൂചന.