അരുണാചൽ അവിഭാജ്യ ഘടകം; പുതിയ പേരിടാനുള്ള ചൈനയുടെ നീക്കം യുക്തിരഹിതം: ഇന്ത്യ
ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരു നൽകാനുള്ള ചൈനയുടെ നീക്കത്തെ നിരാകരിച്ച് വിദേശകാര്യ മന്ത്രാലയം. ചൈന ‘കണ്ടെത്തിയ പേരുകൾ’, അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യാഥാർഥ്യത്തെ മാറ്റാൻ കഴിയുന്നതല്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അരുണാചലിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരു

ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരു നൽകാനുള്ള ചൈനയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം. ചൈന ‘കണ്ടെത്തിയ പേരുകൾ’, അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യാഥാർഥ്യത്തെ മാറ്റാൻ കഴിയുന്നതല്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അരുണാചലിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരു നൽകിക്കൊണ്ട് ചൈന പുറത്തുവിട്ട പട്ടികയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് കേന്ദ്രം പ്രസ്താവനയിറക്കിയത്.
‘‘ഇന്ത്യൻ സംസ്ഥാനമായ അരുണാചലിലെ സ്ഥലങ്ങളുടെ പേരു മാറ്റാനുള്ള യുക്തിരഹിതമായ ശ്രമങ്ങളുമായി ചൈന മുന്നോട്ടുവരികയാണ്. ഇത്തരം ശ്രമങ്ങളെ ഞങ്ങൾ ശക്തമായി നിരാകരിക്കുകയാണ്. ചൈന, അവർ കണ്ടെത്തിയ പേരുകൾ നൽകുന്നതിലൂടെ അരുണാചൽ എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യാഥാർഥ്യം മാറ്റാൻ കഴിയുന്നതല്ല’’ –വിദേശകാര്യ വക്താവ് രൺധിർ ജയ്സ്‌വാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനയുടെ നടപടി വിമർശിച്ച് രംഗത്തു വന്നിരുന്നു.