കാൻസർ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്ന് സുശീൽ മോദി
പട്ന ∙ കാൻസർ ബാധിതനായതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽനിന്നു വിട്ടു നിൽക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് സുശീൽ മോദി അറിയിച്ചു. ആറു മാസമായി കാൻസർ ബാധിതനാണെന്നും ഇക്കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്നും സുശീൽ മോദി വെളിപ്പെടുത്തി. ബിഹാറിൽ ബിജെപിയുടെ താരപ്രചാരകരുടെ

പട്ന ∙ കാൻസർ ബാധിതനായതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽനിന്നു വിട്ടു നിൽക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് സുശീൽ മോദി അറിയിച്ചു. ആറു മാസമായി കാൻസർ ബാധിതനാണെന്നും ഇക്കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്നും സുശീൽ മോദി വെളിപ്പെടുത്തി.
ബിഹാറിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽ സുശീൽ മോദിയെ ഉൾപ്പെടുത്തിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടന പത്രിക സമിതിയിലും സുശീൽ മോദിയുണ്ട്. സുശീൽ മോദിയുടെ രാജ്യസഭാ കാലാവധി അവസാനിച്ചതിനു ശേഷം വീണ്ടും ടിക്കറ്റ് നൽകാത്തതു ലോക്സഭാ സ്ഥാനാർഥിയാക്കാനാണെന്ന അഭ്യൂഹമുണ്ടായിരുന്നു. ലോക്സഭാ സ്ഥാനാർഥി പട്ടികയിലും സുശീൽ മോദി ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് രോഗവിവരം വെളിപ്പെടുത്തിയത്.