‘യുവാക്കൾക്ക് പരിഗണനയില്ല’: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജിവച്ചു, തിരുവനന്തപുരത്ത് മത്സരിക്കും
തിരുവനന്തപുരം∙ യുവാക്കളെ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ രാജിവച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഷൈൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. വ്യാഴാഴ്ച രാവിലെ നാമനിർദേശപത്രിക കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മാർഥമായി പ്രവർത്തിച്ചിട്ടും സംഘടന

തിരുവനന്തപുരം∙ യുവാക്കളെ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ രാജിവച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഷൈൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. വ്യാഴാഴ്ച രാവിലെ നാമനിർദേശപത്രിക കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മാർഥമായി പ്രവർത്തിച്ചിട്ടും സംഘടന തിരിച്ചു നൽകുന്നത് അപമാനവും അവഗണനയും മാത്രമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് അയച്ച രാജിക്കത്തിലൂടെ ഷൈൻ ലാൽ അറിയിച്ചു. ‘‘സംഘടനയുമായി ബന്ധപ്പെട്ടതോ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ ആയ യാതൊരുവിധ കാര്യങ്ങളും എന്നെ നാളിതുവരെ അറിയിച്ചിട്ടുള്ളതല്ല. ചില പ്രത്യേക ജാതി, മത വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമായാണ് ഈ സംഘടന നിലകൊള്ളുന്നത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുക എന്നുള്ള അടിസ്ഥാന മര്യാദ ഈ സംഘടന പാലിക്കുന്നില്ല.
ഇത്തരത്തിൽ അവഗണനയും അപമാനവും അനീതിയും സഹിച്ച് ഈ സംഘടനയിൽ ഇനിയും തുടരുക എന്നത് മനുഷ്യസാധ്യമല്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നു’’ – കത്തിൽ ഷൈൻ ലാൽ എഴുതി.