ഡീനിനും ജോയ്സിനും ഒപ്പം നിന്ന ഇടുക്കി; ഇരുവരും മുഖാമുഖം വരുമ്പോൾ ആർക്കൊപ്പം?
ഇടുക്കി – കേരളത്തിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം. വന്യജീവി സംഘർഷവും കാർഷിക പ്രശ്നങ്ങളും ഭൂമി പ്രശ്നങ്ങളുമെല്ലാമായി ഇടുക്കി എന്നും വാർത്തകളിലുണ്ട്. വന്യജീവി ആക്രമണത്തിൽ ഒട്ടേറേ പേര്‍ക്കു ജീവൻ നഷ്ടമായ പ്രദേശം കൂടിയാണിത്.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ഇടുക്കിയിൽ വീണ്ടുമൊരു വിജയം പ്രതീക്ഷിച്ചാണ് ഡീൻ കുര്യാക്കോസ് രംഗത്തിറങ്ങിയിരിക്കുന്നത്. പ്രധാന എതിരാളിയായ ജോയ്സ് ജോർജും മുമ്പ് ഇടുക്കിയുടെ എംപി ആയിരുന്നു. 2014ൽ ജോയ്സ് ഡിനിനെതിരെ വിജയം കണ്ടപ്പോൾ 2019ൽ ഇടുക്കി ഡീനിനൊപ്പം നിന്നു. ഇത്തവണ വീണ്ടും ഇരുവരും മുഖാമുഖം വരുമ്പോൾ ഇടുക്കിക്കാർ ആർക്കൊപ്പം നിൽക്കും എന്നതു ശ്രദ്ധയം. മുൻ തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ സിപിഎമ്മിന്റെ പാർട്ടി ചിഹ്നത്തിലാണു ജോയ്സ് ജോർജ് മത്സരിക്കുന്നത്.
എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ബിഡിജെഎസ് നേതാവ് സംഗീത വിശ്വനാഥന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് അവർ പുതുമുഖമല്ല.
വന്യജീവി പ്രശ്നങ്ങൾക്കു പുറമെയാണു കുടിവെള്ളമില്ലായ്മ പോലുള്ള വിഷയങ്ങളും മണ്ഡലത്തിൽ പ്രധാനമാകുന്നത്. ഇടുക്കി ഡാമിന്റെ തൊട്ടു താഴെ ജീവിക്കുന്നവർ പറയുന്നതും അതു തന്നെ. മലമുകളിൽ തണുത്ത കാറ്റ് വീശുന്നുണ്ട്. താഴ്‌വാരങ്ങളിൽ കൊടും ചൂടും. ഇടുക്കിയിൽ പ്രചരണം ചൂടുപിടിച്ചു വരുന്നു. സ്ഥാനാർഥികൾ ഒരു വട്ടമെങ്കിലും മണ്ഡല പര്യടനം പൂർത്തിയാക്കി കഴിഞ്ഞു.