ബിഹാറിൽ എഐഎംഐഎം ഒറ്റ സീറ്റിൽ മാത്രം; എൻഡിഎ സ്ഥാനാർഥികളുടെ ‘കുടുംബ’ ബന്ധം പടികയാക്കി തേജസ്വി
പട്ന∙ ബിഹാറിലെ 15 ലോക്സഭാ സീറ്റുകളിൽ മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പിന്മാറിയത് ഇന്ത്യാ സഖ്യത്തിന് ആശ്വാസമായി. ബിഹാറിൽ കിഷൻഗഞ്ച് മണ്ഡലത്തിൽ മാത്രം മത്സരിച്ചാൽ മതിയെന്ന് എഐഎംഐഎം തീരുമാനിച്ചു. മതേതര വോട്ടുകൾ ഭിന്നിക്കുന്നത് ബിജെപിക്ക് അനുകൂലമാകുമെന്നതിനാലാണ് പിന്മാറ്റമെന്ന് എഐഎംഐഎം സംസ്ഥാന അധ്യക്ഷൻ അക്തറുൽ ഇമാം അറിയിച്ചു. കിഷൻഗഞ്ചിൽ അക്തറുൽ ഇമാമാണ് പാർട്ടി സ്ഥാനാർഥി.

സീമാഞ്ചൽ മേഖലയിൽ നിർണായക സ്വാധീനമുള്ള എഐഎംഐഎം മത്സരിക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കുമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയിലെ സീറ്റുകളിൽ എഐഎംഐഎം മത്സരിച്ചത് ആർജെഡി – കോൺഗ്രസ് സഖ്യത്തിനു തിരിച്ചടിയായിരുന്നു.
∙ പട്ടികയുമായി തേജസ്വി
ആർജെഡിയിലെ മക്കൾ രാഷ്ട്രീയത്തെ പരിഹസിച്ച ബിജെപിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പെൺമക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും ലോക്സഭാ സ്ഥാനാർഥികളായതിനെയാണു ബിജെപി വിമർശിച്ചത്. ബിഹാറിൽ എൻഡിഎയുടെ 40 സ്ഥാനാർഥികളിൽ 14 പേർ കുടുംബ ബന്ധങ്ങളുടെ പേരിൽ ഇടം നേടിയവരാണെന്ന് തേജസ്വി പട്ടിക നിരത്തി.
എൻഡിഎ സ്ഥാനാർഥികളുടെ കുടുംബ രാഷ്ട്രീയ ബന്ധങ്ങൾ ഇപ്രകാരം:
1. അരുൺ ഭാരതി (ജമുയി): മുൻ എംഎൽസി ജ്യോതി പസ്വാന്റെ മകനും അന്തരിച്ച മുൻ കേന്ദ്രമന്ത്രി റാം വിലാസ് പസ്വാന്റെ മരുമകനും.
2. സുശീൽ കുമാർ സിങ് (ഔറംഗബാദ്): മുൻ എംപി റാം നരേഷ് സിങിന്റെ മകൻ.
3. ജിതൻ റാം മാഞ്ചി (ഗയ): മകൻ സന്തോഷ് സുമൻ ബിഹാർ മന്ത്രി.
4. വിവേക് ഠാക്കൂർ (നവാഡ): മുൻ കേന്ദ്രമന്ത്രി സി.പി.ഠാക്കൂറിന്റെ മകൻ.
5. രവിശങ്കർ പ്രസാദ് (പട്ന സാഹിബ്): മുൻ മന്ത്രി ഠാക്കൂർ പ്രസാദിന്റെ മകൻ.
6. ശിവേഷ് റാം (സസാറാം): മുൻ കേന്ദ്രമന്ത്രി മുന്നി ലാലിന്റെ മകൻ.
7. ചിരാഗ് പസ്വാൻ (ഹാജിപുർ): അന്തരിച്ച മുൻ കേന്ദ്രമന്ത്രി റാം വിലാസ് പസ്വാന്റെ മകൻ.
8. സാംഭവി ചൗധരി (സമസ്തിപുർ): മന്ത്രി അശോക് ചൗധരിയുടെ മകളും അന്തരിച്ച മുൻ മന്ത്രി മഹാവീർ ചൗധരിയുടെ പേരമകളും.
9. ലവ്‌ലി ആനന്ദ് (ശിവഹർ): മുൻ എംപി ആനന്ദ് മോഹന്റെ ഭാര്യ.
10. സുനിൽ കുമാർ (വാൽമീകി നഗർ): മുൻ മന്ത്രി വൈദ്യനാഥ് മഹാതോയുടെ മകൻ.
11. സഞ്ജയ് ജയ്സ്വാൾ (പശ്ചിമ ചമ്പാരൻ): മുൻ എംപി മദൻ ജയ്സ്വാളിന്റെ മകൻ.
12. അശോക് യാദവ് (മധുബനി): മുൻ മന്ത്രി ഹുക്കുംദേവ് യാദവിന്റെ മകൻ.
13. വീണാ ദേവി (വൈശാലി): എംഎൽസി ദിനേശ് സിങിന്റെ ഭാര്യ.
14. വിജയ ലക്ഷ്മി (സിവാൻ): മുൻ എംഎൽഎ രമേഷ് ഖുശ്വാഹയുടെ ഭാര്യ.