പാക്കിസ്ഥാനിൽ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നെന്ന റിപ്പോർട്ട് തള്ളി ഇന്ത്യ
ന്യൂഡൽഹി∙ വിദേശ മണ്ണിൽനിന്നു തീവ്രവാദി സാന്നിധ്യം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാനിൽ ചിലരെ വധിക്കാൻ ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്ന ബ്രിട്ടിഷ് പത്രം ഗാർഡിയന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ. ദുരുദ്ദേശ്യത്തോടെയുള്ള ഇന്ത്യ - വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാണു റിപ്പോർട്ടെന്നും മറ്റുരാജ്യങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു.

ന്യൂഡൽഹി∙ വിദേശ മണ്ണിൽനിന്നു തീവ്രവാദി സാന്നിധ്യം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാനിൽ ചിലരെ വധിക്കാൻ ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്ന ബ്രിട്ടിഷ് പത്രം ഗാർഡിയന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ. ദുരുദ്ദേശ്യത്തോടെയുള്ള ഇന്ത്യ - വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാണു റിപ്പോർട്ടെന്നും മറ്റുരാജ്യങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും രഹസ്യാന്വേഷണ പ്രവർത്തകരെ ഉദ്ധരിച്ചുകൊണ്ടാണു ഗാർഡിയൻ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
2020 മുതൽ ഇത്തരത്തിൽ 20 കൊലപാതങ്ങൾ പാക്കിസ്ഥാനിൽ സംഭവിച്ചതായാണു റിപ്പോർട്ടിൽ പറയുന്നത്. 2023 ആയതോടെ കൊലപാതകങ്ങളുടെ എണ്ണം വർധിച്ചുവെന്നും അജ്ഞാതരായ തോക്കുധാരികളാണു കൊലപാതകത്തിനു പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.
‘‘ഇന്ത്യൻ ഏജൻസികൾ പാക്കിസ്ഥാനിൽ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നതു പെട്ടെന്നുണ്ടായതല്ല. ഈ കൊലപാതകങ്ങൾ നടത്തുന്ന യുഎഇയിലെ സ്ലീപ്പർസെല്ലുകൾ സ്ഥാപിക്കുന്നതിനായി ഏകദേശം രണ്ടുവർഷത്തോളം അവർ സമയമെടുത്തിട്ടുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്. അതിനുശേഷമാണു കൊലപാതകത്തിൽ വർധനവുണ്ടായത്’’ – ഒരു പാക്കിസ്ഥാനി ഉദ്യോഗസ്ഥൻ ഗാർഡിയനോടു പറഞ്ഞു.
കാനഡയിലെ ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവും യുഎസിൽ മറ്റൊരു ഖലിസ്ഥാനിയെ വധിക്കാനുള്ള ശ്രമവും ചൂണ്ടിക്കാണിച്ചുകൊണ്ടു വാഷിങ്ടണ്ണും ഒറ്റാവയും പരസ്യമായി ഇന്ത്യയെ കുറ്റപ്പെടുത്തിയിട്ടുള്ളതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കൊല്ലപ്പെട്ടവർ തീവ്രവാദികളോ, നിരോധിത തീവ്രവാദ സംഘടനയിലെ അംഗങ്ങളോ ആയതുകൊണ്ടാണു ഇന്ത്യ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നുണ്ടെന്നു പരസ്യമായി അംഗീകരിക്കാൻ പാക്കിസ്ഥാൻ മടികാണിക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.