മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 18 വരെ നീട്ടി
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആംആദ്‍മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഏപ്രിൽ 18 വരെയാണ് കാലാവധി നീട്ടിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസിൽ കുറ്റാരോപിതനായ സജ്ഞയ്

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആംആദ്‍മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി നീട്ടി. ഏപ്രിൽ 18 വരെയാണ് കാലാവധി നീട്ടിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ തീഹാർ ജയിലിൽ കഴിയുന്ന മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പിന്നാലെയാണ് കാലാവധി നീട്ടിയത്. സിസോദിയയുടെ ജാമ്യത്തിൽ ഇനി വാദം ബുധനാഴ്ച.
കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച സഞ്ജയ് സിങ്ങും കോടതിയിൽ എത്തിയിരുന്നു. ഡൽഹി സർക്കാരിന്റെ പഴയ മദ്യനയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ 2023 ഫെബ്രുവരി 26നാണു സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. മാർച്ച് 9നു ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് പിന്നാലെ ഫെബ്രുവരി 28 ന് മന്ത്രിസ്ഥാനത്തുനിന്നും സിസോദിയ രാജിവച്ചിരുന്നു.