കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി.കെ.ബിജുവിനെയും എം.എം.വർഗീസിനെയും ചോദ്യം ചെയ്ത് വിട്ടയച്ചു, ഇനിയും ഹാജരാകണം
തൃശൂർ∙ കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ.ബിജുവിനെയും ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പാർട്ടിയുടെ ആസ്തി വിവരം ഹാജരാക്കാൻ ഇ.ഡി നിർദേശിച്ചെന്ന് എം.എം.വർഗീസ് മാധ്യമങ്ങളോടു പറഞ്ഞു. വിവരങ്ങൾ ഇ.ഡിക്കു മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം.എം.വർഗീസ് ഈ മാസം 22ന് വീണ്ടും ഹാജരാകണം.

തൃശൂർ∙ കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ.ബിജുവിനെയും ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പാർട്ടിയുടെ ആസ്തി വിവരം ഹാജരാക്കാൻ ഇ.ഡി നിർദേശിച്ചെന്ന് എം.എം.വർഗീസ് മാധ്യമങ്ങളോടു പറഞ്ഞു. വിവരങ്ങൾ ഇ.ഡിക്കു മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം.എം.വർഗീസ് ഈ മാസം 22ന് വീണ്ടും ഹാജരാകണം. പി.കെ.ബിജവിനോടു വ്യാഴാഴ്ച ഹാജരാകണമെന്നും ഇ.ഡി ആവശ്യപ്പെട്ടു.
കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കിൽനിന്നു ബെനാമി വായ്പകൾ അനുവദിച്ചതിലുമാണ് ഇരുവരെയും ഇ.ഡി ചോദ്യം ചെയ്യുന്നത്. നേരത്തെയും എം.എം.വർഗീസ് അടക്കമുള്ളവരെ മണിക്കൂറുകൾ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ രഹസ്യ അക്കൗണ്ടിനെ കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് നേതാക്കൾ നൽകിയിട്ടുള്ളത്.
അതേസമയം, ബാങ്ക് അക്കൗണ്ട് ലോക്കൽ കമ്മിറ്റിയുടെ പേരിലാണെന്നും ഇതുസംബന്ധിച്ച രേഖകൾ ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു. നേരത്തെ ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ എം.എം.വർഗീസിനെ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചോദ്യം ചെയ്തിരുന്നു.