തിരുവനന്തപുരം∙ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമചിത്രം തെളിഞ്ഞു. 194 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. ഇന്നു 10 പേരാണു പത്രിക പിൻവലിച്ചത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). ഏറ്റവും കുറച്ചു സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ് (5).

തിരുവനന്തപുരം∙ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമചിത്രം തെളിഞ്ഞു. 194 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. ഇന്നു 10 പേരാണു പത്രിക പിൻവലിച്ചത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). ഏറ്റവും കുറച്ചു സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ് (5).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമചിത്രം തെളിഞ്ഞു. 194 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. ഇന്നു 10 പേരാണു പത്രിക പിൻവലിച്ചത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). ഏറ്റവും കുറച്ചു സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ് (5).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമചിത്രം തെളിഞ്ഞു. 194 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. ഇന്നു 10 പേരാണു പത്രിക പിൻവലിച്ചത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). ഏറ്റവും കുറച്ചു സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ് (5). കോഴിക്കോട് പതിമൂന്നും കൊല്ലത്തും കണ്ണൂരും 12 വീതവും സ്ഥാനാര്‍ഥികളുണ്ട്. സംസ്ഥാനത്താകെയുള്ള 194 സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169. ഏറ്റവുമധികം വനിതാ സ്ഥാനാര്‍ഥികളുള്ളത് വടകര മണ്ഡലത്തിലാണ്, 4 പേര്‍. തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണു സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചത്. അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറായതിനു പിന്നാലെ സ്ഥാനാര്‍ഥികള്‍ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നങ്ങളും അനുവദിച്ചു നൽകി.

മണ്ഡലങ്ങൾ, സ്ഥാനാർ‌ഥികൾ, രാഷ്ട്രീയ കക്ഷി, ചിഹ്നങ്ങൾ
∙ തിരുവനന്തപുരം (12 സ്ഥാനാർഥികൾ)

പന്ന്യൻ രവീന്ദ്രൻ – എൽഡിഎഫ് (ധാന്യക്കതിരും അരിവാളും)
രാജീവ് ചന്ദ്രശേഖർ - ബിജെപി (താമര)
അഡ്വ.രാജേന്ദ്രൻ -  ബഹുജൻ സമാജ് പാർട്ടി (ആന)
ശശി തരൂർ - യുഡിഎഫ് (കൈപ്പത്തി)
എസ്. മിനി - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) (ബാറ്ററി ടോർച്ച്)
ചാല മോഹനൻ - സ്വതന്ത്രൻ (ഓട്ടോറിക്ഷ)
ശശി കൊങ്ങപ്പള്ളി - സ്വതന്ത്രൻ (ബേബി വാക്കർ)
ഷാജു പാലിയോട് - സ്വതന്ത്രൻ (തെങ്ങിൻ തോട്ടം)
അഡ്വ.ഷൈൻ ലാൽ എം.പി - സ്വതന്ത്രൻ (ക്യാമറ)
എം.എസ് സുബി - സ്വതന്ത്രൻ (ബാറ്റ്സ്മാൻ)
നന്ദാവനം സുശീലൻ - സ്വതന്ത്രൻ (ടെലിവിഷൻ)
ജെ.ജെ.റസൽ - സ്വതന്ത്രൻ - (ഡിഷ്‌ ആന്റിന)

രാജീവ് ചന്ദ്രശേഖർ, ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ (ഫയൽ ചിത്രം ∙ മനോരമ)
ADVERTISEMENT

‌∙ ആറ്റിങ്ങൽ (7 സ്ഥാനാർഥികൾ)
അടൂർ പ്രകാശ് - യുഡിഎഫ് (കൈപ്പത്തി)
അഡ്വ.വി.ജോയി - എൽഡിഎഫ് (അരിവാൾ ചുറ്റിക നക്ഷത്രം)
വി.മുരളീധരൻ - ബിജെപി (താമര)
അഡ്വ.സുരഭി.എസ് ബഹുജൻ സമാജ് പാർട്ടി (ആന)
പ്രകാശ് പി.എൽ -  സ്വതന്ത്രൻ (ലേഡി ഫിങ്കർ)
പ്രകാശ്.എസ് - സ്വതന്ത്രൻ (എയർ കണ്ടീഷണർ)
സന്തോഷ്.കെ - സ്വതന്ത്രൻ (വളകൾ)

1) അടൂർ പ്രകാശ് 2) വി.മുരളീധരൻ 3)വി.ജോയി

∙ കൊല്ലം (12 സ്ഥാനാർഥികൾ)
ജി.കൃഷ്ണകുമാർ – ബിജെപി (താമര) 
എൻ.കെ.പ്രേമചന്ദ്രൻ – യുഡിഎഫ് (മൺവെട്ടിയും മൺകോരിയും)
എം.മുകേഷ് – എൽഡിഎഫ് (അരിവാൾ ചുറ്റിക നക്ഷത്രം)
വിപിൻലാൽ വിദ്യാധരൻ – ബിഎസ്പി (ആന) 
പി.കൃഷ്ണമ്മാൾ – മാർകിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുണൈറ്റഡ് (കംപ്യൂട്ടർ)
ജോസ് സാരാനാഥ് – അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ (കോട്ട്)
ട്വിങ്കിൾ പ്രഭാകരൻ – സോഷ്യലിസ്റ്റ് യുണിറ്റി സെന്റർ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് (ബാറ്ററി ടോർച്ച്)
പ്രദീപ് കൊട്ടാരക്കര – ഭാരതീയ ജവാൻ കിസാൻ പാർട്ടി (വജ്രം)
എൻ.ജയരാജൻ – സ്വതന്ത്രൻ (ഓട്ടോറിക്ഷ)
ജെ.നൗഷാദ് ഷെരീഫ് – സ്വതന്ത്രൻ (സ്കൂൾ ബാഗ്)
പ്രേമചന്ദ്രൻ നായർ – സ്വതന്ത്രൻ (ഇമ്മേഴ്സൺ റോഡ്)
ഗോകുലം സുരേഷ് കുമാർ – സ്വതന്ത്രൻ (ടെലിഫോൺ)

കൊല്ലം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥികളായ എം.മുകേഷും എൻ.കെ.പ്രേമചന്ദ്രനും ജി.കൃഷ്ണകുമാറും മലയാള മനോരമ പോൾ കഫേ ചർച്ചയ്ക്കിടെ നർമം പങ്കിട്ടപ്പോൾ. ചിത്രം: അരവിന്ദ് ബാല∙മനോരമ

∙ മാവേലിക്കര (9 സ്ഥാനാർഥികൾ)
അരുൺകുമാർ സി.എ –എൽഡിഎഫ് (നെൽക്കതിർ അരിവാൾ)
കൊടിക്കുന്നിൽ സുരേഷ് –യുഡിഎഫ് (കൈ)
സന്തോഷ് പാലത്തുംപാടൻ–ബിഎസ്പി (ആന)
കെ.ബിമൽജി –എസ്‌യുസിഐ (ബാറ്ററി ടോർച്ച്)
ബൈജു കലാശാല –എൻഡിഎ (കുടം) 
സുരേഷ് നൂറനാട് –എപിഐ (കോട്ട്)
സി.മോനിച്ചൻ –സ്വതന്ത്രൻ (ആപ്പിൾ)
മാന്തറ വേലായുധൻ –സ്വതന്ത്രൻ (ഓട്ടോറിക്ഷ) 
കൊഴുവശ്ശേരിൽ സുരേഷ് – സ്വതന്ത്രൻ (ബാറ്റ്) 

സി.എ.അരുൺകുമാർ,കൊടിക്കുന്നിൽ സുരേഷ്.(ചിത്രം∙മനോരമ)

∙ പത്തനംതിട്ട (8 സ്ഥാനാർഥികൾ)
അനിൽ കെ.ആന്റണി- എൻഡിഎ (താമര)
ആന്റോ ആന്റണി–യുഡിഎഫ് (കൈപ്പത്തി) 
പി.കെ.ഗീതാ കൃഷ്ണൻ–ബിഎസ്പി (ആന) 
ഡോ.ടി.എം.തോമസ് ഐസക്– എൽഡിഎഫ് ( അരിവാൾ ചുറ്റിക നക്ഷത്രം) 
ജോയി പി.മാത്യു– പീപ്പിൾസ് പാർട്ടി ഒാഫ് ഇന്ത്യ (സെക്കുലർ) (മുന്തിരി) 
എം.കെ.ഹരികുമാർ –അംബേദ്കറൈറ്റ് പാർട്ടി ഒാഫ് ഇന്ത്യ (കോട്ട്) 
വി.അനൂപ്–സ്വത. (ഡിഷ് ആന്റിന) 

1. എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി കോന്നിയിൽ പര്യടനത്തിടെ. 2. പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയപ്പോൾ. 3. എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക് കാഞ്ഞിരപ്പള്ളി വെള്ളാവൂർ പഞ്ചായത്തിലെ വനിതാ സംഗമത്തിൽ പങ്കെടുക്കുന്നു.
ADVERTISEMENT

∙ ആലപ്പുഴ (11 സ്ഥാനാർഥികൾ)
​എ.എം.ആരിഫ്–എൽഡിഎഫ് (അരിവാൾ ചുറ്റിക നക്ഷത്രം)
മുരളീധരൻ കൊഞ്ചേരില്ലം –ബിഎസ്പി (ആന)
കെ.സി.വേണുഗോപാൽ –യുഡിഎഫ് (കൈ)
ശോഭ സുരേന്ദ്രൻ –എൻഡിഎ (താമര) 
അർജുനൻ –എസ്‌യുസിഐ ( ബാറ്ററി ടോർച്ച് )
വയലാർ രാജീവൻ –ബിഡിപി (ഡയമൻഡ്)
ജയകൃഷ്ണൻ പി.  –സ്വത (ഗ്യാസ് സിലിണ്ടർ)
ജ്യോതി ഏബ്രഹാം –സ്വത (ടെലിവിഷൻ)
അഡ്വ.കെ.എം.ഷാജഹാൻ–സ്വത (ഓട്ടോറിക്ഷ)
ഷാജഹാൻ വി.എ –സ്വത (കോളിഫ്ലവർ)
സതീഷ് ഷേണായി–സ്വത (ആപ്പിൾ)  

കെ.സി.വേണുഗോപാൽ,ശോഭ സുരേന്ദ്രൻ,എ.എം.ആരിഫ്.(ചിത്രം∙മനോരമ)

∙ കോട്ടയം (14 സ്ഥാനാർഥികൾ)
തോമസ് ചാഴികാടൻ- എൽഡിഎഫ് (രണ്ടില)
വിജു ചെറിയാൻ –ബഹുജൻ സമാജ് പാർട്ടി ( ആന)
വി.പി.കൊച്ചുമോൻ -സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) (ബാറ്ററി ടോർച്ച്)
തുഷാർ വെള്ളാപ്പള്ളി- ബിഡിജെഎസ് (കുടം)
പി.ഒ.പീറ്റർ- സമാജ്‌വാദി ജനപരിഷത്ത് (കൈവണ്ടി)
അഡ്വ. കെ. ഫ്രാൻസിസ് ജോർജ്- യുഡിഎഫ് (ഓട്ടോറിക്ഷ)
പി.ചന്ദ്രബോസ് - സ്വതന്ത്രൻ (അലമാര)
ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്- സ്വതന്ത്രൻ (കരിമ്പുകർഷകൻ)
ജോസിൻ കെ.ജോസഫ്- സ്വതന്ത്രൻ (ടെലിവിഷൻ)
മാൻഹൗസ് മന്മഥൻ - സ്വതന്ത്രൻ (ലാപ്‌ടോപ്പ്)
സന്തോഷ് പുളിക്കൽ -സ്വതന്ത്രൻ (ടെലിഫോൺ)
സുനിൽ ആലഞ്ചേരിൽ -സ്വതന്ത്രൻ (വളകൾ)
എം.എം.സ്‌കറിയ-സ്വതന്ത്രൻ (ബക്കറ്റ്)
റോബി മറ്റപ്പള്ളി-സ്വതന്ത്രൻ (ഗ്യാസ് സ്റ്റൗ)

1. കാരിത്താസിൽ പ്രവാസി മീറ്റിനെത്തിയ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ പ്രവർത്തകർക്കൊപ്പം. 2. പാലാ വലവൂരിൽ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കൊപ്പം സെൽഫിയെടുക്കുന്ന പ്രവർത്തകൻ. 3. എസ്എച്ച് മൗണ്ട് ക്നാനായ കത്തോലിക്കാ പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് വിശ്വാസികൾക്കൊപ്പം.

∙ ഇടുക്കി (7 സ്ഥാനാർഥികൾ)
അഡ്വ.ജോയ്സ് ജോർജ് - സിപിഎം (അരിവാൾ ചുറ്റിക നക്ഷത്രം)
അഡ്വ.ഡീൻ കുര്യാക്കോസ് – കോൺഗ്രസ് (കൈപ്പത്തി)
അഡ്വ.റസ്സൽ ജോയ് -  ബഹുജൻ സമാജ് പാർട്ടി (ആന)
സജി ഷാജി - വിടുതലൈ ചിരുത്തൈകൾ കച്ചി (ഓട്ടോറിക്ഷ) 
അഡ്വ. സംഗീത വിശ്വനാഥൻ – ബിഡിജെഎസ് (കുടം)
ജോമോൻ ജോൺ -  സ്വതന്ത്രൻ (വജ്രം) 
പി.കെ.സജീവൻ- സ്വതന്ത്രൻ (ബാറ്ററി ടോർച്ച്)

ദുഃഖവെള്ളി ദിനത്തിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന, എഴുകുംവയൽ കുരിശുമല കയറ്റത്തിൽ പങ്കെടുക്കുന്ന ജോയ്സ് ജോർജും ഡീൻ കുര്യാക്കോസും.

∙ എറണാകുളം (10 സ്ഥാനാർഥികൾ)
ഹൈബി ഈഡൻ – യുഡിഎഫ് (കൈപ്പത്തി)
കെ.ജെ.ഷൈൻ – എൽഡിഎഫ് (അരിവാൾ ചുറ്റിക നക്ഷത്രം)
ഡോ.കെ.എസ്.രാധാകൃഷ്ണൻ – എൻഡിഎ (താമര)
വയലാർ ജയകുമാർ – ബിഎസ്പി ( ആന)
അഡ്വ.ആന്റണി ജൂഡി- ട്വന്റി 20 പാർട്ടി (ഓട്ടോറിക്ഷ) 
പ്രതാപൻ – ബഹുജൻ ദ്രാവിഡ പാർട്ടി (വജ്രം)
ബ്രഹ്മകുമാർ - എസ്‍യുസിഐ (കമ്മ്യൂണിസ്റ്റ്) (ബാറ്ററി ടോർച്ച്)
രോഹിത് കൃഷ്ണൻ - സ്വതന്ത്രൻ (ലാപ്ടോപ്പ്)
സന്ദീപ് രാജേന്ദ്രപ്രസാദ് - സ്വതന്ത്രൻ (പായ് വഞ്ചിയും തുഴക്കാരനും)
സിറിൽ സ്കറിയ - സ്വതന്ത്രൻ (പേനയുടെ നിബ്ബും ഏഴ് രശ്മിയും)

1. ഹൈബി ഈഡന്റെ പോസ്റ്റർ. 2. കെ.ജെ. ഷൈനിന്റെ പോസ്റ്റർ. 3. ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പോസ്റ്റർ.
ADVERTISEMENT

∙ തൃശൂർ (9 സ്ഥാനാർഥികൾ)
പി.കെ. നാരായണൻ – ബിഎസ്പി (ആന)
കെ.മുരളീധരൻ – യുഡിഎഫ് (കൈപ്പത്തി)
വി.എസ്. സുനിൽകുമാർ – എൽഡിഎഫ് (അരിവാളും ധാന്യക്കതിരും)
സുരേഷ് ഗോപി – എൻഡിഎ (താമര)
ദിവാകരൻ പള്ളത്ത് – ന്യു ലേബർ പാർട്ടി (മോതിരം)
എം.എസ്. ജാഫർ ഖാൻ – സ്വതന്ത്രൻ (കരിമ്പു കർഷകൻ) 
ജോഷി വില്ലടം – സ്വതന്ത്രൻ (തെങ്ങിൻ തോട്ടം) 
പ്രതാപൻ – സ്വതന്ത്രൻ (ബാറ്ററി ടോർച്ച്) 
സുനിൽകുമാർ – സ്വതന്ത്രൻ (ക്രെയിൻ)

വി.എസ്.സുനിൽ കുമാർ, സുരേഷ് ഗോപി, കെ.മുരളീധരൻ

∙ ചാലക്കുടി (11 സ്ഥാനാർഥികൾ‌)
 ബെന്നി ബഹനാൻ – യുഡിഎഫ് (കൈപ്പത്തി)
പ്രഫ.സി.രവീന്ദ്രനാഥ് – എൽഡിഎഫ് (അരിവാൾ ചുറ്റിക നക്ഷത്രം)
കെ.എ.ഉണ്ണികൃഷ്ണൻ – ബിഡിജെഎസ് (കുടം) 
റോസിലിൻ ചാക്കോ - ബിഎസ്പി (ആന)
അഡ്വ. ചാർലി പോൾ - ട്വന്റി 20 പാർട്ടി (ഓട്ടോറിക്ഷ)
ഡോ.എം.പ്രദീപൻ - എസ്‍യുസിഐ (കമ്യൂണിസ്റ്റ്) (ബാറ്ററി ടോർച്ച്)
അരുൺ എടത്താടൻ - സ്വതന്ത്രൻ (ഗ്യാസ് സിലിണ്ടർ)
 ടി.എസ്.ചന്ദ്രൻ - സ്വതന്ത്രൻ (ലക്കോട്ട്)
കെ.സിജോൺസൺ –സ്വതന്ത്രൻ (അലമാര)
ബോസ്കോ കളമശ്ശേരി –സ്വതന്ത്രൻ (ക്യാമറ)
സുബ്രൻ കെ.ആർ - സ്വതന്ത്രൻ (കളർ ട്രേയും ബ്രഷും)

1) ബെന്നി ബഹനാൻ 2) സി.രവീന്ദ്രനാഥ്

∙ പാലക്കാട് (11 സ്ഥാനാർഥികൾ)
സി.കൃഷ്ണകുമാര്‍ - ബിജെപി (താമര)
കെ.ടി പത്മിനി - ബഹുജന്‍ സമാജ് പാര്‍ട്ടി (ആന)
എ.വിജയരാഘവന്‍ – എൽഡിഎഫ് (അരിവാൾ ചുറ്റിക നക്ഷത്രം)
വി.കെ.ശ്രീകണ്ഠന്‍ – യുഡിഎഫ് (കൈപ്പത്തി)
അന്നമ്മ കുര്യാക്കോസ് - സ്വതന്ത്രൻ (ബാറ്ററി ടോർച്ച്)
സി.രാജമാണിക്യം - സ്വതന്ത്രൻ (ഗ്യാസ് സിലിണ്ടർ)
കെ.രാജേഷ് - സ്വതന്ത്രൻ  (വജ്രം)
എം.രാജേഷ് ആലത്തൂര്‍ –സ്വതന്ത്രൻ (ഓട്ടോറിക്ഷ)
എന്‍.എസ്.കെ പുരം ശശികുമാര്‍ - സ്വതന്ത്രൻ– കരിമ്പ് കർഷകൻ
സിദ്ദിഖ് ഇരുപ്പശ്ശേരി - സ്വതന്ത്രൻ – ചക്ക

പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ പാലക്കാട് മത്സ്യ മാർക്കറ്റിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോൾ.

∙ ആലത്തൂർ (5 സ്ഥാനാർഥികൾ)
പി.എം രമ്യ (രമ്യ ഹരിദാസ്) - യുഡിഎഫ് (കൈപ്പത്തി)
കെ.രാധാകൃഷ്ണന്‍ സിപിഎം (അരിവാൾ ചുറ്റിക നക്ഷത്രം) 
ടി.എന്‍.സരസു – ബിജെപി (താമര)
ഹരി അരുമ്പില്‍ – ബഹുജന്‍ സമാജ് പാര്‍ട്ടി (ആന)
വി.കൃഷ്ണന്‍കുട്ടി – സ്വതന്ത്രൻ (വജ്രം)

1) രമ്യ ഹരിദാസ് 2) കെ.രാധാകൃഷ്ണൻ

∙ മലപ്പുറം (8 സ്ഥാനാർഥികൾ)
ഡോ.അബ്ദുൽ സലാം - ബിജെപി (താമര)
ടി.കൃഷ്ണന്‍ - ബിഎസ്പി (ആന)
ഇ.ടി.മുഹമ്മദ് ബഷീര്‍ - യുഡിഎഫ് (ഏണി)
വി.വസീഫ് - എൽഡിഎഫ് ( അരിവാള്‍ ചുറ്റിക നക്ഷത്രം)
പി.സി നാരായണന്‍ – ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി (വജ്രം)
അബ്ദുൽ സലാം - സ്വതന്ത്രന്‍ (ലാപ്ടോപ്പ്)
നസീഫ് അലി മുല്ലപ്പള്ളി - സ്വതന്ത്രന്‍ (പായ് വഞ്ചിയും തുഴക്കാരനും)
തൃശൂര്‍ നസീര്‍ - സ്വതന്ത്രന്‍ (ഹാര്‍മോണിയം)

ഇ.ടി.മുഹമ്മദ് ബഷീർ,വി.വസീഫ്

∙ പൊന്നാന്നി (8 സ്ഥാനാർഥികൾ)
ഡോ.എം.പി.അബ്ദുസമദ് സമദാനി - യുഡിഎഫ് (ഏണി)
അഡ്വ.നിവേദിത - ബിജെപി (താമര)
വിനോദ് - ബിഎസ്പി (ആന)
കെ.എസ്.ഹംസ –എൽഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
അബ്ദുസമദ് മലയാംപള്ളി - സ്വതന്ത്രന്‍ (ഓടക്കുഴല്‍)
ബിന്ദു  - സ്വതന്ത്രൻ (അലമാര)
ഹംസ - സ്വതന്ത്രന്‍ (ഓട്ടോറിക്ഷ)
ഹംസ കടവണ്ടി - സ്വതന്ത്രന്‍ (പ്രഷര്‍ കുക്കര്‍)

1) അബ്ദുസ്സമദ് സമദാനി 2) കെ.എസ്.ഹംസ

∙ കോഴിക്കോട് (13 സ്ഥാനാർഥികൾ)
അറമുഖന്‍ - ബിഎസ്പി (ആന)
എളമരം കരീം - എൽഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
എം.ടി.രമേശ് - ബിജെപി (താമര) 
എം.കെ.രാഘവന്‍ - യുഡിഎഫ് (കൈപ്പത്തി)
അരവിന്ദാക്ഷന്‍ നായര്‍ - ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി (വജ്രം)
ഡോ.എം.ജ്യോതിരാജ് - എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) ( ബാറ്ററി ടോര്‍ച്ച്)
അബ്ദുല്‍ കരീം – സ്വതന്ത്രൻ (ബീഡ് നെക്ലെയ്സ്)
അബ്ദുല്‍ കരീം – സ്വതന്ത്രൻ (ഡിഷ് ആന്റിന) 
അബ്ദുല്‍ കരീം – സ്വതന്ത്രൻ ( ബെല്‍റ്റ് )
എന്‍ രാഘവന്‍ – സ്വതന്ത്രൻ (പേന സ്റ്റാന്‍ഡ്)
​രാഘവന്‍ – സ്വതന്ത്രൻ ( ഗ്ലാസ് ടംബ്ലര്‍)
ടി.രാഘവന്‍ – സ്വതന്ത്രൻ (ലേഡി ഫിങ്കർ)
ശുഭ - സ്വതന്ത്രൻ (ടെലിവിഷന്‍)

എളമരം കരീം, എം.കെ.രാഘവൻ, എം.ടി.രമേശ് (ഫയൽ ചിത്രം∙മനോരമ)

∙ വടകര (10 സ്ഥാനാർഥികൾ)
പ്രഫുല്‍ കൃഷ്ണന്‍ - ബിജെപി (താമര)
കെ.കെ.ശൈലജ ടീച്ചര്‍ - സിപിഎം (അരിവാൾ ചുറ്റിക നക്ഷത്രം) 
ഷാഫി പറമ്പില്‍ - കോണ്‍ഗ്രസ് (ൈകപ്പത്തി)
കുഞ്ഞിക്കണ്ണന്‍ പയ്യോളി - സ്വതന്ത്രൻ (ഓട്ടോറിക്ഷ) 
മുരളീധരന്‍ - സ്വതന്ത്രൻ (ഫ്രോക്ക്)
ശൈലജ പി - സ്വതന്ത്രൻ (മോതിരം)
ഷാഫി - സ്വതന്ത്രൻ (ബാറ്റ്‌സ്മാന്‍)
ഷാഫി ടി.പി – സ്വതന്ത്രൻ (ഗ്ലാസ് ടംബ്ലര്‍)
ഷൈലജ  – സ്വതന്ത്രൻ (ഡിഷ് ആന്റിന)
കെ.കെ.ഷൈലജ – സ്വതന്ത്രൻ (പായ് വഞ്ചിയും തുഴക്കാരനും)

കെ.കെ.ശൈലജ,ഷാഫി പറമ്പിൽ.(ചിത്രം∙മനോരമ)

∙ വയനാട് (9 സ്ഥാനാർഥികൾ)
കെ.പി സത്യന്‍ – സ്വതന്ത്രൻ (ബാറ്ററി ടോർച്ച്)
അജീബ് മുഹമ്മദ് – സ്വതന്ത്രൻ (ടെലിവിഷൻ))
രാഹുല്‍ ഗാന്ധി – യുഡിഎഫ് (കൈപ്പത്തി)
ആനി രാജ – സിപിഐ (ധാന്യക്കതിരും അരിവാളും)
കെ.സുരേന്ദ്രന്‍ – ബിജെപി (താമര)
പി.ആര്‍.കൃഷ്ണന്‍ കുട്ടി –ബിഎസ്പി (ആന)
പ്രസീത അഴീക്കോട് – സ്വതന്ത്രൻ  (ഓട്ടോറിക്ഷ), 
പി.രാധാകൃഷ്ണന്‍ – സ്വതന്ത്രൻ (കുടം)
എ.സി.സിനോജ് –സ്വതന്ത്രൻ (സ്റ്റെതസ്കോപ്പ്)

രാഹുൽ ഗാന്ധി, ആനി രാജ, കെ.സുരേന്ദ്രൻ (മനോരമ ചിത്രങ്ങൾ)

‌∙ കണ്ണൂർ (12 സ്ഥാനാർഥികൾ)
എം.വി.ജയരാജൻ – എൽഡിഎഫ് (അരിവാൾ ചുറ്റിക നക്ഷത്രം)
സി.രഘുനാഥ് – എൻഡിഎ (താമര) 
കെ.സുധാകരൻ – യുഡിഎഫ് (കൈപ്പത്തി)
രാമചന്ദ്രൻ ബാവിലേരി - ഭാരതീയ ജവാൻ കിസാൻ പാർട്ടി (വജ്രം)
ഇ.പി.ജയരാജൻ – സ്വതന്ത്രൻ (എയർക്കണ്ടീഷനർ)
എം.വി.ജയരാജൻ – സ്വതന്ത്രൻ (അലമാര)
ജോയി ജോൺ പട്ടർമഠത്തിൽ– സ്വതന്ത്രൻ (ഓട്ടോറിക്ഷ)
നാരായണകുമാർ – സ്വതന്ത്രൻ (ബേബി വോക്കർ)
സി.ബാലകൃഷ്ണൻ യാദവ് – സ്വതന്ത്രൻ (ബലൂൺ)
വാടി ഹരീന്ദ്രൻ – സ്വതന്ത്രൻ (ആപ്പിൾ)
കെ.സുധാകരൻ – സ്വതന്ത്രൻ (വളകൾ)
കെ.സുധാകരൻ – സ്വതന്ത്രൻ (ഗ്ലാസ് ടംബ്ലർ)

1. വോട്ടഭ്യർഥിച്ച് കടമ്പൂർ പൂങ്കാവ് ക്ഷേത്ര പരിസരത്തെത്തിയ കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനോടൊപ്പം സെൽഫി പകർത്തുന്ന കുട്ടികൾ. 2. വോട്ടഭ്യർഥിച്ച് ചിറക്കൽ ഇളമ്പിലാൻപാറയിലെത്തിയ കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ നടിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ ഗായത്രി വർഷയോടൊപ്പം. 3. കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് വോട്ടഭ്യർഥിച്ച് മീത്തലെ പുന്നാട് എത്തിയപ്പോൾ.

∙ കാസർകോട് (9 സ്ഥാനാർഥികൾ)
എം.എൽ.അശ്വിനി – ബിജെപി(താമര)
എം.വി.ബാലകൃഷ്ണൻ – എൽഡിഎഫ് (അരിവാൾ ചുറ്റിക നക്ഷത്രം)
രാജ്മോഹൻ ഉണ്ണിത്താൻ – യുഡിഎഫ് (കൈപ്പത്തി)
എം.സുകുമാരി – ബിഎസ്പി (ആന)
അനീഷ് പയ്യന്നൂർ –സ്വതന്ത്രൻ (ഓട്ടോറിക്ഷ)
എൻ.കേശവനായക് –സ്വതന്ത്രൻ (കരിമ്പു കർഷകൻ)
എൻ.ബാലകൃഷ്ണൻ –സ്വതന്ത്രൻ (ചെസ്ബോഡ്)
കെ.മനോഹരൻ  –സ്വതന്ത്രൻ (ബാറ്റ്)
കെ.ആർ.രാജേശ്വരി – സ്വതന്ത്രൻ (സൈക്കിൾ പമ്പ്)

നേരമില്ല മാഷേ....രാജ്മോഹൻ ഉണ്ണിത്താൻ സഹ വരണാധികാരിയുടെ മുറിയിലേക്ക് പോകുന്നതിനിടെ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണനെ കണ്ടുമുട്ടിയപ്പോൾ. മിണ്ടാൻ നിൽക്കാതെ വേഗം പോകുകയാണ് ഉണ്ണിത്താൻ. എ.കെ.എം.അഷ്റഫ്, എൻ.എ. നെല്ലിക്കുന്ന് എന്നിവർ സമീപം. ചിത്രം: ജിബിൻ ചെമ്പോല / മനോരമ

കണ്ണൂരിൽ അപരന്മാരുടെ പേരുകളിൽ തർക്കം വന്നതോടെ കെ.സുധാകരൻ എന്നു പേരുള്ള എല്ലാവരുടെയും പേരുകൾക്കു ശേഷം അച്ഛന്റെ പേരുകൂടി ചേർക്കാൻ തീരുമാനിച്ചു. രണ്ട് എം.വി.ജയരാജൻമാരിൽ എൽഡിഎഫ് സ്ഥാനാർഥിയായ എം.വി.ജയരാജന്റെ പേരിനു മുന്നിൽ അഡ്വ. എന്നും അപരന്റെ പേരിൽ ഇനിഷ്യൽ പേരിന്റെ അവസാനമാക്കുകയും ശേഷം അച്ഛന്റെ പേര് കൂട്ടിച്ചേർക്കുകയും ചെയ്തു. 

English Summary:

194 candidates from Kerala in the Lok Sabha elections

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT