പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ സംഘം ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസമാണ് സിബിഐ ഉദ്യോഗസ്ഥര്‍ പൂക്കോട് കോളജിലെത്തിയത്. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ മുറികളും മരിച്ച നിലയില്‍ കണ്ടെത്തിയ കുളിമുറിയുമെല്ലാം സംഘം പരിശോധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള നാല് പേര്‍ക്ക് പുറമെ മലയാളികളായ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈത്തിരി∙ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ സംഘം ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസമാണ് സിബിഐ ഉദ്യോഗസ്ഥര്‍ പൂക്കോട് കോളജിലെത്തിയത്. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ മുറികളും മരിച്ച നിലയില്‍ കണ്ടെത്തിയ കുളിമുറിയുമെല്ലാം സംഘം പരിശോധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള നാല് പേര്‍ക്ക് പുറമെ മലയാളികളായ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കൂടുതൽ പേർ അടുത്ത ദിവസം മുതൽ അന്വേഷണ സംഘത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. ഇന്ന് സിദ്ധാര്‍ഥന്റെ ബന്ധുക്കളോട് മൊഴി രേഖപ്പെടുത്താനായി വയനാട്ടിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാകും മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുക.  അതേസമയം മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇന്ന് മുതല്‍ പൂക്കോട് കോളജില്‍ സിറ്റിങ് നടത്തുന്നുണ്ട്. അഞ്ച്ദിവസം കമ്മിഷന്‍ പൂക്കോട് ഉണ്ടാകും.

English Summary:

CBI team at Veterinary college hostel in Siddarth Death probe updates