‘നാടിനെ അവഹേളിച്ച് പച്ചനുണ പ്രചരിപ്പിക്കുന്നു’: കേരള സ്റ്റോറി സിനിമയെ വിമർശിച്ച് മുഖ്യമന്ത്രി
കൊല്ലം ∙ ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിച്ചതുമായ ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ എന്നും ലക്ഷ്യമിടുന്നതു ന്യൂനപക്ഷങ്ങളെയാണെന്നും മുസ്‌ലിംകളെ മാത്രമാണെന്നു കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രൂപതയിൽ വേദപഠന ക്ലാസിന്റെ ഭാഗമായി ‘കേരള സ്റ്റോറി’

കൊല്ലം ∙ ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ എന്നും ലക്ഷ്യമിടുന്നതു ന്യൂനപക്ഷങ്ങളെയാണെന്നും മുസ്‌ലിംകളെ മാത്രമാണെന്നു കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രൂപതയിൽ വേദപഠന ക്ലാസിന്റെ ഭാഗമായി ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണു പ്രതികരണം.
‘‘ന്യൂനപക്ഷത്തെ ആർഎസ്എസ് ലക്ഷ്യമിടുകയാണ്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് കാര്യങ്ങൾ നേടാനാണു ശ്രമം. ആ കെണിയിൽ വീഴരുത്, സംഘപരിവാർ അജൻഡയുടെ ഭാഗമാകരുത്. ഈ സിനിമ കേരളത്തിന്റെ കഥയാണെന്നാണ് പറയുന്നത്. കേരളത്തിലെവിടെയാണ് ഇതു സംഭവിച്ചത്? ഒരു നാടിനെ അവഹേളിച്ചു പച്ച നുണ പ്രചരിപ്പിക്കുന്നു. കേരളം സാഹോദര്യത്തിന്റെ നാടാണ്. നവോത്ഥാനകാലം തൊട്ട് അങ്ങനെയൊരു നാട് വളർത്തിയെടുക്കാനാണ് നമ്മൾ ശ്രമിച്ചിട്ടുള്ളത്’’– മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഉയർത്തിയ ശക്തമായ എതിർപ്പുകളെ അവഗണിച്ച് കഴിഞ്ഞദിവസം കേരള സ്റ്റോറി സിനിമ ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്നു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചെങ്കിലും അവർ ഇടപെട്ടില്ല. സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാർച്ച് നടത്തി. യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു.